Home> Sports
Advertisement

viral video: പന്ത് കൊണ്ട വേദനയില്‍ പുളഞ്ഞ് റായിഡു; ചിരിയടക്കാന്‍ വയ്യാതെ കോഹ്‌ലി

കളിയുടെ 39ാം ഓവറിലായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.

viral video: പന്ത് കൊണ്ട വേദനയില്‍ പുളഞ്ഞ് റായിഡു; ചിരിയടക്കാന്‍ വയ്യാതെ കോഹ്‌ലി

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിനിടയിലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ന്യൂസീലന്‍ഡ് ഫീല്‍ഡറുടെ ഏറ് ദേഹത്തുകൊണ്ട് വീണ അമ്പാട്ടി റായിഡുവും അതുകണ്ട് ചിരിയടക്കാനാവാതെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുമാണ് ആ വീഡിയോയിലുള്ളത്.

കളിയുടെ 39ാം ഓവറിലായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്. ഇഷ് സോധിയുടെ പന്ത് കോലി ഡീപ് കവറിലേക്ക് കളിച്ച് സിംഗിള്‍ ഓടിയെടുത്തു. ബാറ്റിംഗ് എന്‍ഡിലേക്ക് ഓടിയെത്തിയ അംബാട്ടി റായിഡു ബൗണ്ടറിയില്‍ നിന്ന് ട്രെന്‍ഡ് ബോള്‍ട്ടിന്റെ ത്രോ വരുന്നത് ശ്രദ്ധിച്ചില്ല. 

പിച്ച് ചെയ്ത പന്ത് നേരെ കൊണ്ടത് റായിഡുവിന്റെ മുതുകിലായിരുന്നു. ഏറു കൊണ്ടതും വേദനകൊണ്ട് വിക്കറ്റ് കീപ്പര്‍ ടോം ലഥാമിന് മുന്നില്‍ മുട്ടുകുത്തിയിരുന്നുപോയി റായിഡു. റായിഡുവിന്റെ ഈ ആക്ഷനുകളെല്ലാം കണ്ട് കൊഹ്‌ലിക്ക് ചിരിയടക്കാനായില്ല.

കൊഹ്‌ലിയും ലഥാമും റായിഡുവിന് അടുത്തെത്തി പരിക്കൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും ഇരുവരും ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. വേദനക്കിടയിലും റായിഡുവും ചിരിക്കാന്‍ മറന്നില്ല.

വീഡിയോ കാണാം:

rayudu_2_edit_0 from Sarfraz on Vimeo.

 

Read More