Home> Sports
Advertisement

Viral Video | IPL താരലേലത്തിനിടെ ലേല അവതാരകൻ കുഴഞ്ഞു വീണു; ഞെട്ടിത്തരിച്ച് ടീം ഉടമകൾ, വീഡിയോ വൈറലാകുന്നു

IPL Auction viral video ലേലത്തിന്റെ ആദ്യ ദിനമായ ഇന്ന് ഫെബ്രുവരി 12ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പാണ് എഡ്മിയ്ഡ്സ് കുഴഞ്ഞു വീഴുന്നത്.

Viral Video | IPL താരലേലത്തിനിടെ ലേല അവതാരകൻ കുഴഞ്ഞു വീണു; ഞെട്ടിത്തരിച്ച് ടീം ഉടമകൾ, വീഡിയോ വൈറലാകുന്നു

Viral Video : കണക്ക് കൂട്ടലുകളുമായി എത്തിയ ഐപിഎൽ ടീമുകളെ ഞെട്ടിച്ച് താരലേല അവതാരകൻ കുഴഞ്ഞു വീണു.  ലണ്ടൺ സ്വദേശി ഹ്യു എഡ്മിയ്ഡസാണ് ബെംഗളൂരു പുരേഗമിക്കുന്ന ലേലത്തിനിടെ കുഴഞ്ഞു വീണത്. 

ലേലത്തിന്റെ ആദ്യ ദിനമായ ഇന്ന് ഫെബ്രുവരി 12ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പാണ് എഡ്മിയ്ഡ്സ് കുഴഞ്ഞു വീഴുന്നത്. ഉടൻ തന്നെ ലേലനടപടികൾ നിർത്തിവെക്കുകയായിരുന്നു. ശ്രീലങ്കൻ സ്പിന്നർ വനിന്ദു  ഹസ്സരെങ്കയുടെ ലേല വിളിക്കിടെയാണ് സംഭവം. 

ടീമുകൾക്കിടെയിൽ ചർച്ച നടക്കുന്നതിനിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം മാനേജുമെന്റ് ഞെട്ടിത്തരിച്ച് നോക്കുന്നതിനിടെയാണ് ക്യാമറയിൽ ലേല അവതാരകൻ കുഴഞ്ഞു വീണ് കിടക്കുന്നത് പതിയുന്നത്. 

ALSO READ : Viral Video: അമ്മ നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞ് മകൻ! മര്യാദ പഠിപ്പിച്ച് വളർത്തുനായ

വീഡിയോ കാണാം


ഉച്ചഭക്ഷണത്തിന് ശേഷം ലേലം നടപടികൾ മൂന്നരയ്ക്ക് ആരംഭിച്ചു. എഡ്മിയ്ഡ്സിന് പകരം കമന്റേറ്ററും പ്രോ കബഡി ലീഗ് ഡയറെക്ടറുമായ ചാരു ശർമ്മ ലേല നടപടികളുടെ നിയന്ത്രണമേറ്റെടുത്തു. ശേഷം തുടർന്ന ലേല നടപടിയിൽ ലങ്കൻ താരം ഹസ്സരങ്കയെ ആർസിബി 10.75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുകയും ചെയ്തു. 

ഇതുവരെ നടന്ന ഐപിഎൽ ലേലത്തിൽ ഇന്ത്യൻ താരം ശ്രയസ് ഐയ്യരാണ് ഏറ്റവും ഉയർന്ന് തുകയ്ക്ക് വിറ്റ് പോയത്. ഐയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 12.25 കോടിക്കാണ് സ്വന്തമാക്കിയത്. ആർസിബി തങ്ങളുടെ തന്നെ താരമായിരുന്ന ഹർഷാൽ പട്ടേലിനെ 10.75 കോടി രൂപയ്ക്കും സ്വന്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More