Home> Sports
Advertisement

Vinesh Phogat retires: 'സ്വപ്‌നങ്ങള്‍ തകര്‍ന്നു, ഇനി കരുത്ത് ബാക്കിയില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

Vinesh Phogat announces retirement: പാരീസ് ഒളിമ്പിക്സിലെ 50 കിലോ ഗ്രാം വനിതാ വിഭാഗം ഗുസ്തി ഫൈനലിൽ നേരിയ ഭാരക്കൂടുതൽ കാരണം അയോ​ഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്.

Vinesh Phogat retires: 'സ്വപ്‌നങ്ങള്‍ തകര്‍ന്നു, ഇനി കരുത്ത് ബാക്കിയില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഇന്ത്യൻ ​വനിതാ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട് വിരമിച്ചു. പാരീസ് ഒളിമ്പിക്‌സിൽ 50 കിലോ ഗ്രാം വനിതാ വിഭാഗം ഗുസ്തി ഫൈനലിൽ അയോ​ഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. സമൂഹ മാധ്യമമയാ എക്സിലൂടെയാണ് താരം തന്റെ തീരുമാനം അറിയിച്ചത്. 

'ഞാന്‍ തോറ്റു. സ്വപ്‌നങ്ങള്‍ തകര്‍ന്നു. ഇനി എനിക്ക് കരുത്ത് ബാക്കിയില്ല. ഗുസ്തിയോട് വിട. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കണം...'. വിനേഷ് ഫോഗട്ട് എക്‌സില്‍ കുറിച്ചു. 

ALSO READ: നീരജ് ചോപ്ര സ്വർണം നേടിയാൽ ഭാ​ഗ്യശാലിക്ക് ലക്ഷം രൂപ; വാ​ഗ്ദാനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം

50 കിലോഗ്രാം വനിതാ വിഭാ​ഗം ഗുസ്തിയിൽ 100 ​​ഗ്രാം ഭാരം കൂടുതലുണ്ടായിരുന്നതിനാൽ ഫൈനൽ മത്സരത്തിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. ഒളിമ്പിക്‌സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോ​ഗട്ട്. ഹരിയാനയിൽ നിന്നുള്ള 29 കാരിയായ വിനേഷ് ഫോഗട്ട് മൂന്ന് തവണ ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുണ്ട്. മൂന്ന് തവണയും മൂന്ന് വ്യത്യസ്ത ഭാര വിഭാ​ഗങ്ങളിലാണ് താരം മത്സരിച്ചത്. 

വിനേഷ് ഫോ​ഗട്ട് 2016ൽ റിയോയിൽ നടന്ന ഒളിമ്പിക്സിൽ 48 കിലോ ​ഗ്രാം വനിതാ വിഭാ​ഗം ഗുസ്തിയിലാണ് ആദ്യമായി മത്സരിച്ചത്. പിന്നീട്  2020 ൽ ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ 53 കിലോ ഗ്രാം വിഭാ​ഗത്തിലും 2024 ൽ പാരീസിൽ 50 കിലോഗ്രാം വിഭാ​ഗത്തിലും വിനേഷ് ഫോഗട്ട് ഇന്ത്യയെ പ്രതിനിധീകരിച്ചു. 2014, 2018, 2022 വർഷങ്ങളിൽ മൂന്ന് കോമൺവെൽത്ത് ഗെയിംസുകളിൽ മൂന്ന് വ്യത്യസ്ത ഭാര വിഭാഗങ്ങളിലായി മൂന്ന് സ്വർണ്ണ മെഡലുകൾ വിനേഷ് ഫോ​ഗട്ട് നേടിയിട്ടുണ്ട്. 2018ൽ സ്വർണം നേടിയതിന് ശേഷം അതേ വർഷം തന്നെ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായും വിനേഷ് ഫോഗട്ട് മാറി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More