Home> Sports
Advertisement

Vijay Hazare Trophy 2021 : സ്വന്തം നാട് എന്ന പരി​ഗണന നൽകാതെ Devdutt Padikkal, കർണാടകയോട് തോറ്റ് കേരളം ക്വാർട്ടറിൽ പുറത്ത്

ക‌‌‍‍ർണാടക ഉയർത്തിയ 336 റൺസിന് വിജയലക്ഷ്യം പിന്തുടർന്ന് കേരളം 258 റൺസിന് പുറത്താകുകയായിരുന്നു. കേരളത്തിനെതിരെ കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കല്ലിനും രവികുമാർ സമർത്തിനും സെഞ്ചുറി.

Vijay Hazare Trophy 2021 : സ്വന്തം നാട് എന്ന പരി​ഗണന നൽകാതെ Devdutt Padikkal, കർണാടകയോട് തോറ്റ് കേരളം ക്വാർട്ടറിൽ പുറത്ത്

New Delhi :Vijay Hazare Trophy 2021 യിൽ കേരളം ക്വാർട്ടറിൽ പുറത്ത്. Karnataka യോട് 80 റൺസിന് തോറ്റായിരുന്നു കേരളം Knockout Round ൽ പുറത്തായത്. ക‌‌‍‍ർണാടക ഉയർത്തിയ 336 റൺസിന് വിജയലക്ഷ്യം പിന്തുടർന്ന് കേരളം 258 റൺസിന് പുറത്താകുകയായിരുന്നു. കേരളത്തിനെതിരെ കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കല്ലിനും രവികുമാർ സമർത്തിനും സെഞ്ചുറി. 

ടോസ് നേടിയ കേരളം കർണാടകയെ ബാറ്റിങിനയിക്കുകയായിരുന്നു. എന്നാൽ 2003 ലോകകപ്പിൽ ഇന്ത്യ ഓസ്ട്രേലിയ നേരിട്ട അവസ്ഥയായിരുന്നു. ഓപ്പണിങിൽ ഇറങ്ങിയ ദേവദത്ത് പടിക്കലും സമർത്തും ചേർന്ന് കേരളമാരെ നിലത്ത് നിർത്തിയില്ല. ഇരുവരും ചേ‌ർന്ന് 249 റൺസിന്റെ കൂട്ടുകെട്ടായിരുന്നു സൃഷ്ടിച്ചത്. 

ALSO READ : Vijay Harzare Trophy 2021 : അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ചുറി രണ്ട് അർധ സെഞ്ചുറി, വിജയ് ഹസാരയിൽ താരമായി Karnataka യുടെ മലയാളി താരം Devadutt Padikkal

പടിക്കല്ലിന്റെ ടൂ‌ർണമെന്റിലെ നാലാമത്തെ സെഞ്ചുറിയാണ്. ആറ് മത്സരങ്ങളിൽ നിന്ന് പടിക്കൽ നാല് സെഞ്ചുറിയുടെ രണ്ട് അർധ സെഞ്ചുറിയും നേടി വിജയഹാസാരെ ട്രോഫി ടൂർണമെന്റിന്റെ ടോപ് സ്കോറായത്. 119 ബോളിൽ 101 റൺസെടുത്താണ് പടിക്കൽ പുറത്തായത്.

ടൂ‌ർണമെന്റിലെ രണ്ടാമത്തെ ഡബിൾ സെഞ്ചുറി ലക്ഷ്യം വെച്ച് ബാറ്റ ചെയ്ത് മറ്റൊരു ഓപ്പണറായ സമർത് 192 റൺസിന് പുറത്താകുകയായിരുന്നു. 158 പന്തിൽ 22 ബൗണ്ടിറികളും മൂന്ന് സിക്സറുകളും നേടിയാണ് സമർത്ത് 192 റൺസ് നേടിയത്. നേരത്തെ ഈ ടൂർണമെന്റിൽ ഡബിൾ സെഞ്ചുറി നേടിയത് മുംബൈ താരം പൃഥ്വി ഷാ അയിരുന്നു.

ALSO READ: Vijay Hazare Trophy 2021: UP യെ തകർത്ത് കേരളത്തിന് രണ്ടാം ജയം, Sreesanth ന് 15 വർഷത്തിന് ശേഷം അഞ്ച് വിക്കറ്റ് നേട്ടം

ഏത് സ്കോറും അനയാസമാക്കുന്ന കേരളത്തിന്റെ ഓപ്പണിങ് ഇത്തവണ പ്രതീക്ഷ പോലും നൽകിയില്ല. രണ്ട് റൺസെടുത്ത റോബിൻ ഉത്തപ്പയെ നഷ്ടമായി കേരളത്തിന്റെ ഇന്നിങ്സ് തുടങ്ങിയത്. പിന്നീട് സഞ്ജു സാംസണിന് പകരം ടീമിൽ ഉൾപ്പെടുത്തിയ റോഹൻ കുന്നുമേൽ റൺസൊന്നും എടുക്കാതെ പുറത്താകുകയും ചെയ്തു.

അതിനിടെ ഓരോ ഇടവേളകളിലായി കേരളത്തിന്റെ രണ്ട വിക്കറ്റുകളും നഷ്ടമായി. 111ന് നാലെന്ന് നിലയിൽ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത് വത്സാൽ ​ഗോവിന്ദും മുഹമ്മദ് അസഹ്റൂദീനും ചേർന്നായിരുന്നു. ഇരുവരും ചേർന്ന് 88 റൺസിന്റെ കൂട്ടുകെട്ട് നേടി അൽപം ജയം പ്രതീക്ഷ നൽകിയിരുന്നു. 

ALSO READ: Vijay Hazare Trophy 2021 : കേരളത്തിന് വിജയത്തോടെ തുടക്കം; Robin Uthappa ക്ക് സെഞ്ചുറി, നിരാശപ്പെടുത്തി Sanju Samson

സ്കോറിങ് വേ​ഗത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ അസഹ്റൂദീനും പുറത്തായതോടെ കേരളത്തിന്റെ സെമി പ്രവേശനം ഏകദേശം അവസാനിച്ചു. പിന്നാലെ ഓരോ താരങ്ങളായി പുറത്തായി കൊണ്ടെയിരുന്നു. ​ഗോവിന്ദിന് സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. ​ഗോവിന്ദ് 96 പന്തിൽ 92 റൺസെടുത്ത് പുറത്താകുകയായിരുന്നു. 

കർണാടകയ്ക്കായി 5 വിക്കറ്റെടുത്ത റോണിത്ത് മോറാണ് കേരളത്തിന്റെ ബാറ്റിങ് നിരയെ തകർത്തത്. റോണിത്തിനെ കൂടാതെ ശ്രയ്സ ​ഗോപാലും കൃഷ്ണപ്പ ​ഗൗതവും രണ്ട് വിക്കറ്റ് വീതം നേടി. പ്രസിദ്ധ് ക്രിഷ്ണയ്ക്കാണ് മറ്റൊരു വിക്കറ്റ്.  കേരളത്തിനായി എൻ.പി ബേസിൽ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

നേരത്തെ ​ഗ്രൂപ്പ് ഘട്ടത്തിലും കേരള കർണാടകയോട് മാത്രമായിരുന്നു തോറ്റത്. ബാക്കിയെല്ലാം മത്സരത്തിൽ ജയിച്ച കേരളം ​ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തായിരുന്നു നോക്കൗണ്ടിലേക്ക് പ്രവേശിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More