Home> Sports
Advertisement

UEFA Champions League 2021-2022 : റൊണാൾഡോ വന്ന യുണൈറ്റഡിന് തോൽവി, മെസി ഇല്ലാത്ത ബാഴ്സയും തോറ്റു, ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് തുടക്കം

UEFA Champions League 2021-2022 ചെൽസിക്കും, ബയൺ മ്യൂണിക്കിനും, യുവന്റസിനും ജയത്തോടെ തുടക്കം.

UEFA Champions League 2021-2022 : റൊണാൾഡോ വന്ന യുണൈറ്റഡിന് തോൽവി, മെസി ഇല്ലാത്ത ബാഴ്സയും തോറ്റു, ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് തുടക്കം

London : അട്ടമറിക്ക് കളമൊരുങ്ങി യുവേഫ ചാമ്പ്യൻസ് ലീഗ് 2021-22 (UEFA Champions League 2021-2022) പുതിയ സീസണിന്റെ ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) തിരികെയെത്തിയ മാഞ്ചസ്റ്റർ യൂണൈറ്റഡിനും (Manchester United) ലയണൽ മെസിയെ (Lionel Messi) ഒഴിവാക്കിയ ബാഴ്സലോണയ്ക്കും (Barcelona) ആദ്യ മത്സരത്തിൽ തന്നെ തോൽവി. ചെൽസിക്കും, ബയൺ മ്യൂണിക്കിനും, യുവന്റസിനും ജയത്തോടെ തുടക്കം.

സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്സലോണയെ തകർത്താണ് പുതിയ യൂറോപ്യൻ ചാമ്പ്യന്മാരുടെ പോരാട്ടത്തിന്റെ സീസണിന് ബയൺ തുടക്കമിട്ടത്. പോളിഷ് സൂപ്പർ താരം റോബർട്ട് ലവൻഡോസ്കിയുടെ ഇരട്ട ഗോളിന്റെ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളികൾക്കാണ് ബയൺ ബാഴ്സയെ തോൽപ്പിച്ചത്. തോമസ് മുള്ളറാണ് മറ്റൊരു ഗോൾ കണ്ടെത്തിയത്.

ALSO READ : Cristiano Ronaldo at Manchester United : മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഇരട്ട ഗോൾ നേടി ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഒരു ഗോളിന് മുന്നിൽ നിന്നാണ് ഇംഗ്ലീഷ് ക്ലബ് യുണൈറ്റഡ് സ്വിസ് ക്ലബ് യങ് ബോയിസിനോട് തോൽക്കുന്നത്. 13-ാം മിനിറ്റിൽ ടീമിലേക്ക് തിരികെ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഗോൾ കണ്ടെത്തിയെങ്കിലും റൈറ്റ് വിങ് ബാക്ക് താരം ആരോൺ വാൻ ബിസ്സാക്ക ചുവപ്പ് കാർഡ് കണ്ടതോടെ യുണൈറ്റഡിന്റെ പ്രതിരോധം പാളി. 66-ാം മിനിറ്റിൽ മൗമി ങാമലേയു സമനില ഗോൾ നേടിയപ്പോൾ തിയോസൺ സിബ്യാച്ചൂ മത്സരം അവസാനിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കവെ യങ് ബോയിസിനായി വിജയം കണ്ടെത്തുകയായിരുന്നു.

റഷ്യ ക്ലബായ സെനിത്തിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ ചെൽസി തോൽപ്പിക്കുന്നത്. ബെൽജിയൻ മുന്നേറ്റ താരം റൊമലേലു ലുക്കാക്കുവാണ് ചെൽസിക്കായി വിജയ ഗോൾ കണ്ടെത്തിയത്.

ALSO READ : UCL Draw : ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് തിരിച്ചു, ഇത്തവണത്തെ മരണഗ്രൂപ്പായി ലിവർപൂളും അത്ലറ്റിക്കോയും അടങ്ങുന്ന ഗ്രൂപ്പ് ബി

സ്വീഡിഷ് ക്ലബ് മാൾമോയെ മറുപടി ഇല്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് തോൽപ്പിക്കുന്നത്. അലക്സ് സാൻഡ്രോ, പൗലോ ഡിബാല, അൽവാരോ മൊറാത്ത എന്നിവരാണ് യുവന്റസിനായി ഗോൾ നേടിയത്. 

മറ്റ് മത്സരങ്ങളിലായി ലീഗ് 1 ജേതാക്കളായ ലിലിയെ ജർമൻ ക്ലബ്  വൂൾഫ്സ്ബർഗ് ഗോൾരഹിത സമനിലയിൽ തളച്ചു. യുറോപ്പ ചാമ്പ്യന്മാരായ വിയ്യറിയൽ അറ്റ്ലാന്റാ മത്സരവും സെവ്വിയ ആർബി സാൽസ്ബർഗ് മത്സരവും ഡൈനാമോ ക്യീവ് ബെനിഫിക്ക മത്സരവും സമനിലയിൽ പിരിഞ്ഞു.

ALSO READ : Historical Achievement: അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരമായി Ronaldo

ഇന്ന് ലയണൽ മെസിൽ പിസിജിക്കായിട്ടുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇറങ്ങും. ബെൽജിയം ടീം ക്ലബ് ബ്രുജ്ജിനെതിരെയാണ് ഫ്രഞ്ച് വമ്പന്മാർ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെയും ലിവർപൂൾ എസി മിലാനെയും ഇന്ന് നേരിടും. ഇംഗ്ലീഷ് മാഞ്ചസ്റ്റർ സിറ്റി ആർ ബി ലെയ്പ്സിഗുമായി ഇന്ന് ഏറ്റമുട്ടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More