Home> Sports
Advertisement

Tokyo Olympics 2020: ഹോക്കിയില്‍ പുരുഷ വനിതാ ടീമുകള്‍ വിജയം നേടുമ്പോള്‍ ഏറെ സന്തോഷിക്കുകയാണ് ഒഡീഷ, കാരണം അറിയുമോ?

Tokyo Olympics 2020 -ല്‍ തികച്ചും അപ്രതീക്ഷിതമായി പുരുഷ വനിതാ ടീമുകള്‍ ഹോക്കിയില്‍ ആധിപത്യം സ്ഥാപിച്ചത് കായിക പ്രേമികളില്‍ ഏറെ പ്രതീക്ഷ ജനിപ്പിച്ചിരിയ്ക്കുകയാണ്.

Tokyo Olympics 2020: ഹോക്കിയില്‍ പുരുഷ വനിതാ ടീമുകള്‍ വിജയം നേടുമ്പോള്‍ ഏറെ സന്തോഷിക്കുകയാണ് ഒഡീഷ, കാരണം അറിയുമോ?

Bhuvaneshwar: Tokyo Olympics 2020 -ല്‍ തികച്ചും അപ്രതീക്ഷിതമായി പുരുഷ വനിതാ ടീമുകള്‍ ഹോക്കിയില്‍  ആധിപത്യം  സ്ഥാപിച്ചത് കായിക പ്രേമികളില്‍ ഏറെ പ്രതീക്ഷ  ജനിപ്പിച്ചിരിയ്ക്കുകയാണ്.

ചരിത്രത്തിൽ ആദ്യമായാണ്  ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സിന്‍റെ സെമിയില്‍  പ്രവേശിക്കുന്നത്. എന്നാല്‍,   49 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് പുരുഷ ഹോക്കി ടീം സെമിയില്‍ എത്തിയത്. 

ഇന്ത്യയുടെ പുരുഷ വനിതാ Hockey ടീമുകള്‍  സെമിയില്‍ പ്രവേശിച്ചത്‌ ആഘോഷിക്കുകയാണ് രാജ്യം. എന്നാല്‍,  രാജ്യത്തെ ഒരു സംസ്ഥാനം ഇന്ത്യന്‍ ടീമുകളുടെ വിജയം  ഇരട്ടി മധുരത്തോടെ ആഘോഷിക്കുകയാണ്.  ആ സംസ്ഥാനമാണ്   ഒഡീഷ.  അതിന് കാരണമുണ്ട്.... 

ഇന്ത്യയില്‍ പ്രചാരത്തിലിരുന്ന  ഏറ്റവും പുരാതന കായിക വിനോദങ്ങളില്‍ ഒന്നാണ് ഹോക്കിയെങ്കില്‍  ആ കായികയിനത്തെ  ഇന്ന് പരിപാലിക്കുന്നത്  ഒഡീഷയാണ്. ഒഡീഷ സര്‍ക്കാരാണ് ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഔദ്യോഗിക  സ്പോണ്‍സര്‍.

ഒരു കാലത്ത് അന്താരാഷ്ട്രതലത്തില്‍  ഇന്ത്യ ഹോക്കിയില്‍ ആധിപത്യം  പുലര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഇന്ത്യ പിന്നോട്ടായി.  എന്നാല്‍,  ടോക്കിയോ ഒളിംപിക്സ് ആ പ്രതാപകാലം  വീണ്ടും തിരിച്ചു കൊണ്ടുവരികയാണ്.  അതിന് വഴി കാട്ടുന്നതോ  ഒഡീഷയും.  ഹോക്കി പുരുഷ വനിതാ ടീമുകള്‍  സെമി ഫൈനലില്‍ എത്തിയ അവസരത്തില്‍  ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് (Odisha Chief Minister Naveen Patnaik) ട്വീറ്റിലൂടെ സന്തോഷം പങ്കുവച്ചിരുന്നു.

1995മുതല്‍ സഹാറയായിരുന്നു ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഔദ്യോഗിക  സ്പോണ്‍സര്‍. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി  മൂലം സഹാറ  പിന്‍വാങ്ങിയ അവസരത്തിലാണ്  ഒഡീഷയുടെ രംഗപ്രവേശം.  2018ഫെബ്രുവരിയിലാണ് ഒഡീഷ സര്‍ക്കാര്‍ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍ സ്ഥാനത്ത് എത്തുന്നത്. 

Also Read: Chak de India...!! ഇന്ത്യന്‍ വനിതാ Hockey ടീമിന്‍റെ ഒളിമ്പിക്സ് സെമി പ്രവേശനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

നിരവധി പ്രഗത്ഭരായ ഹോക്കി താരങ്ങളെ  സംഭാവന ചെയ്ത സംസ്ഥാനമാണ്  ഒഡീഷ. ചാമ്പ്യന്‍സ് ട്രോഫി, ഹോക്കി വേള്‍ഡ്  ലീഗ് ഫൈനല്‍ മുതല്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഒഡീഷ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

Also Read: Tokyo 2020 : ഹോക്കിയിൽ പുരുഷന്മാർക്ക് പിന്നാലെ ഇന്ത്യൻ വനിതകളും ഒളിമ്പിക്സ് സെമിയിൽ, ഇന്ത്യൻ വനിതകളുടെ സെമി പ്രവേശനം ചരിത്രത്തിൽ ആദ്യം

അതേസമയം, ലോകത്തെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമാണ്  ഇപ്പോള്‍ ഒഡീഷയില്‍ ഒരുങ്ങുന്നത്. ഹോക്കി വേള്‍ഡ്  കപ്പ്‌  2023 നായി രൂര്‍ക്കലയില്‍ ആണ് സ്റ്റേഡിയം നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന് പിന്നാലെ ലോക ടീമുകളെ നെഞ്ചിലേറ്റാനുള്ള തയ്യാറെടുപ്പിലാണ് ഒഡീഷ....!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More