Home> Sports
Advertisement

IPL 2022 Mega Auction: ഈ കളിക്കാരെ വാങ്ങുവാൻ ആളില്ലാതാകുമോ?

IPL Mega Auction 2022: ഐപിഎൽ മെഗാ ലേലത്തിന്റെ (IPL Mega Auction) തീയതികൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ഫെബ്രുവരി 7, 8 തീയതികളിലാണ് മെഗാ ലേലം നടക്കുന്നത്. ഈ ദിവസം കളിക്കാരുടെ മെഗാ ലേലം നടക്കും. തങ്ങളുടെ ടീം നിലനിർത്തിയിട്ടില്ലാത്ത ശക്തരായ നിരവധി താരങ്ങളുണ്ട്. ഇവരെ വാങ്ങാൻ ഐപിഎൽ മെഗാ ലേലത്തിൽ പോലും ആരെങ്കിലും എത്തുക എന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.

IPL 2022 Mega Auction: ഈ കളിക്കാരെ വാങ്ങുവാൻ ആളില്ലാതാകുമോ?

ന്യൂഡൽഹി: IPL 2022 Mega Auction 2022: ഐപിഎൽ മെഗാ ലേലത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ഫെബ്രുവരി 7, 8 തീയതികളിൽ ബംഗളൂരുവിൽ നടക്കും എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ IPL താരലേലത്തിന് കൊച്ചി വേദിയായേക്കുമെന്നും റിപ്പോർട്ടുണ്ട്

തങ്ങളുടെ ടീം നിലനിർത്തിയിട്ടില്ലാത്ത ശക്തരായ നിരവധി താരങ്ങളുണ്ട്. ഇവരെ വാങ്ങാൻ ഐപിഎൽ (IPL) മെഗാ ലേലത്തിൽ പോലും ആരെങ്കിലും എത്തുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് സൂചന. മെഗാ ലേലത്തിന് ശേഷം എല്ലാ ടീമുകളിലും ഒരു മാറ്റം നിങ്ങൾക്ക് കാണാൻ കഴിയും കാരണം ഐപിഎല്ലുമായി രണ്ട് പുതിയ ടീമുകൾ കൂടി ചേർന്നിരിക്കുകയാണ്. അത് ലഖ്‌നൗവും (Lucknow) അഹമ്മദാബാദും ആണ്.  

Also Read: IPL താരലേലത്തിന് കൊച്ചി വേദിയായേക്കും; മെഗാ ലേലം ഫെബ്രുവരി 12നെന്ന് റിപ്പോർട്ട്

എന്നാൽ തങ്ങളുടെ ടീം നിലനിർത്തിയിട്ടില്ലാത്ത ശക്തരായ നിരവധി ഇതിഹാസ താരങ്ങളുമുണ്ട്.  ഇവരെ വാങ്ങാൻ മെഗാ ലേലത്തിൽ പോലും ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ കുറവാണ്. ഈ പട്ടികയിൽ വരുന്ന ആ താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...

1. കേദാർ ജാദവ് (Kedar Jadhav)

 

2010 മുതൽ ഐപിഎല്ലിന്റെ ഭാഗമാണ് കേദാർ ജാദവ് (Kedar Jadhav). ഐപിഎല്ലിൽ ജാദവിന്റെ പ്രകടനം വളരെ സാധാരണമായിരുന്നു. ജാദവ് 2018 മുതൽ 2020 വരെ സിഎസ്‌കെയ്‌ക്കായി (CSK) കളിച്ചു.  ശേഷം 2021ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് അദ്ദേഹത്തെ വാങ്ങിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

ഐപിഎൽ 2021ൽ 6 മത്സരങ്ങളിൽ നിന്ന് 55 റൺസ് മാത്രമാണ് ജാദവ് നേടിയത്. മാത്രമല്ല ജാദവിന്റെ പ്രായവും കൂടിവരികയാണ്. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തിന്റെ 35 വയസ് എന്ന പ്രായവും ഫോമും കണക്കിലെടുക്കുമ്പോൾ ഒരു ടീമും ലേലത്തിലെടുക്കാൻ  ആഗ്രഹിക്കുന്നില്ലയെന്നത് വാസ്തവമായ കാര്യമാണ്. അതുകൊണ്ടുതന്നെ IPL മെഗാ ലേലത്തിൽ അദ്ദേഹത്തെ വാങ്ങാൻ ഏതെങ്കിലും ഫ്രാഞ്ചൈസി താൽപ്പര്യം കാണിക്കുമോ എന്നതും സംശയമാണ്. 

Also Read: IPL 2022 Mega Auction: ഈ താരത്തെ കൈക്കലാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് മുടക്കേണ്ടി വരും വന്‍ തുക...!! താരം ആരെന്നറിയുമോ?

2. സുരേഷ് റെയ്ന (Suresh Raina)

 

മിസ്റ്റർ ഐപിഎൽ എന്ന പേരിൽ പ്രശസ്തനായ സുരേഷ് റെയ്‌ന (Suresh Raina) തുടക്കം മുതൽ CSK ടീമിന്റെ ഭാഗമാണ്. ഐപിഎൽ 2021ൽ (IPL 2021) റെയ്‌ന തന്റെ കഴിവ് തെളിയിച്ചില്ല. ഐപിഎൽ 2021ലെ 12 മത്സരങ്ങളിൽ നിന്ന് വെറും 160 റൺസ് മാത്രമാണ് റെയ്‌ന നേടിയത്.

അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിലെ ഫൈനലിൽ മഹേന്ദ്ര സിംഗ് ധോണി ടീമിന്റെ പ്ലെയിംഗ് ഇലവനിൽ റെയ്‌നയ്ക്ക് ഇടം നൽകിയിരുന്നില്ല. പ്രായം റെയ്‌നയുടെ കരിയറിനെ ബാധിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  കൂടാതെ ഇപ്പോൾ ഫീൽഡിങ്ങിലും റെയ്‌നയ്ക്ക് ചടുലത കാണിക്കാൻ കഴിയുന്നില്ല. ഇക്കാരണത്താൽ ഈ വർഷം സിഎസ്‌കെ ടീം അദ്ദേഹത്തെ നിലനിർത്തിയിട്ടില്ല.

Also Read: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്നേഹ നിമിഷങ്ങൾ..!! വൈറലായി മൈതാനത്തെ ചുംബനം

3. ദിനേശ് കാർത്തിക് (Dinesh Karthik)

ഒരു കാലത്ത് ടീം ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാൻ ആയിരുന്ന ദിനേശ് കാർത്തിക് (Dinesh Karthik) ഇപ്പോൾ മോശം ഫോമിലൂടെ കടന്നു പോകുകയാണ്. ഐപിഎൽ 2021ൽ കെകെആറിന് (KKR) വേണ്ടി കളിക്കുമ്പോൾ 17 മത്സരങ്ങളിൽ നിന്ന് 223 റൺസ് ആണ് ദിനേശ് നേടിയത്. സീസണിലുടനീളം നല്ല റൺസ് സ്‌കോർ ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു. 

എന്തിനേറെ തന്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി അദ്ദേഹം കെകെആറിന്റെ ക്യാപ്റ്റൻ സ്ഥാനം പോലും പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.  എന്നിട്ടും ഫലം കണ്ടില്ല. മൂന്ന് ഫോർമാറ്റുകളിലും ടീം ഇന്ത്യയ്ക്കായി ക്രിക്കറ്റ് കളിച്ചിട്ടുള്ള കാർത്തിക്കിന് ഇപ്പോൾ 36 വയസാണ് പ്രായം. ഈ പ്രായത്തിലാണ് പല ക്രിക്കറ്റ് താരങ്ങളും വിരമിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഐപിഎൽ മെഗാ ലേലത്തിൽ ഒരു ടീമും അദ്ദേഹത്തെ ഉൾപ്പെടുത്തില്ലയെന്നാണ് സൂചന. ഈ വർഷം കെകെആർ ടീം അദ്ദേഹത്തെ നിലനിർത്തിയിട്ടില്ല.

Also Read: Mercury Transit : 2022-ന് മുമ്പുള്ള ബുധ സംക്രമണം, ഈ 5 രാശിക്കാർ ജാഗ്രത പാലിക്കണം! 

4. ചേതേശ്വർ പൂജാര (Cheteshwar Pujara)

ടീം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നെടുംതൂണായ ചേതേശ്വര് പൂജാര (Cheteshwar Pujara) ഏറെ നാളായി ഐപിഎല്ലിൽ കളിക്കുകയാണ്. 2014 ൽ പഞ്ചാബ് കിങ്‌സിനായി അവസാന ഐപിഎൽ മത്സരം കളിച്ചു. 2021ൽ 20 ലക്ഷം രൂപയ്ക്ക് സിഎസ്‌കെ (CSK) ടീം അദ്ദേഹത്തെ സ്വന്തമാക്കിയെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. 

ഐപിഎല്ലിൽ 30 മത്സരങ്ങളിൽ നിന്ന് ഒരു അർധസെഞ്ചുറി അടക്കം 309 റൺസാണ് പൂജാര നേടിയത്. പൂജാര എപ്പോഴും ഒരു ടെസ്റ്റ് ക്രിക്കറ്ററായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന് ടി20 കളിക്കാൻ അധികം അവസരം ലഭിച്ചിട്ടില്ല. ഏറെ നാളായി റൺസെടുക്കാൻ പാടുപെടുന്ന പൂജാരയുടെ ഐപിഎൽ കരിയർ അവസാനിക്കുന്നതിന്റെ വക്കിലാണെന്നുവേണം അനുമാനിക്കാൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More