Home> Sports
Advertisement

ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും

ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും. നിലവിലെ കോച്ച്​ അനിൽ കുംബ്ലെയെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായാണ്​ ഗാംഗുലിയുടെ കൂടികാഴ്​ചയെന്നാണ്​ റിപ്പോർട്ട്​.

ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്​ച നടത്തും. നിലവിലെ കോച്ച്​ അനിൽ കുംബ്ലെയെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായാണ്​ ഗാംഗുലിയുടെ കൂടികാഴ്​ചയെന്നാണ്​ റിപ്പോർട്ട്​. 

മൂന്നംഗ ക്രിക്കറ്റ് ഉപദേശകസമിതിയിലെ അംഗമാണ് ഗാംഗുലി. ഞായറാഴ്ച ബിർമിങ്ഹാമിൽ പാക്കിസ്ഥാനെതിരെ നടക്കുന്ന ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിലും സ്വീകരിക്കുന്ന തന്ത്രങ്ങളിലും ഭിന്നതയുടലെടുത്തിട്ടുണ്ടെന്ന സൂചനകൾ പുറത്തുവരുന്നതിനിടയ്ക്കാണ് ഗാംഗുലിയുടെ കൂടിക്കാഴ്ച.

സുനിൽ ഗവാസ്​കർ ഉൾ​പ്പടെയുള്ള മുൻ ഇന്ത്യൻ താരങ്ങൾ ഇരുവരുടെയും ഇടയിൽ നില നിൽക്കുന്ന ശീത സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച്​ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സൗരവ്​ ഗാംഗുലിയുടെ ​സന്ദർശനമെന്നതും ശ്രദ്ധേയമാണ്​.

ജൂൺ 20ന്​ കുംബ്ലെയുടെ കാലവധി അവസാനിക്കുന്നതിനെ തുടർന്ന്​ ബി.സി.സി.​ഐ പുതിയ കോച്ചിനെ തേടി അപേക്ഷകൾ ക്ഷണിച്ചിരുന്നു. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്​ ഉൾപ്പടെയുള്ളവർ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്​. കുംബ്ലെയും അപേക്ഷ നൽകിയിട്ടുണ്ട്​. കുംബ്ലെക്ക്​ കരാർ കാലവധി നീട്ടി നൽകാത്തതി​നെതിരെ വിവിധ കോണുകളിൽ നിന്ന്​ ബി.സി.സി.​ഐക്കെതിരെ എതിർപ്പുയർന്നിരുന്നു.

Read More