Home> Sports
Advertisement

സാറാ ടെൻഡുൽക്കറോ അതോ സാറാ അലി ഖാനോ; ആരാണ് ഗില്ലെ കാമുകി? സോഷ്യൽ മീഡിയയിൽ ഇത് ഇപ്പോൾ ഒരു ചോദ്യമായി

Shubman Gill Girl Friend : ഹൈദരാബാദ് ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഇരട്ട സെഞ്ചുറി നേടിയതിന് പിന്നാലെ സ്റ്റേഡിയത്തിലെ കാണികൾ ആർത്ത് വിളിച്ചത് സാറാ എന്നായിരുന്നു

സാറാ ടെൻഡുൽക്കറോ അതോ സാറാ അലി ഖാനോ; ആരാണ് ഗില്ലെ കാമുകി? സോഷ്യൽ മീഡിയയിൽ ഇത് ഇപ്പോൾ ഒരു ചോദ്യമായി

ഇന്ത്യയുടെ ഏകദിനം, ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഒരു സ്ഥിരം സാന്നിധ്യമായി മാറിയ താരമാണ് ശുഭ്മാൻ ഗിൽ. 2019 ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇന്ത്യയുടെ ദീർഘനേര ഫോർമാറ്റുകളിൽ ഒരു വിശ്വസ്ത താരമായി മാറിയത്. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ ഗില്ലിനെ വിളിക്കുന്നത് സ്മൂത്ത്മാൻ ഗിൽ എന്നാണ്. അവയ്ക്ക് ഉദ്ദാഹരണമാണ് ശ്രീലങ്കയ്ക്കെതിരെയും നിലവിൽ പുരോഗമിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരകളിലെ താരത്തിന്റെ പ്രകടനം. അതും ഡബിൾ സെഞ്ചുറി ഒക്കെ നേടി ആരുടെയും വിമർശനത്തിന് വഴിവക്കാതെയാണ് ഗിൽ തന്റെ പ്രകടനം ഇന്ത്യക്കായി കാഴ്ചവെക്കുന്നത്. എന്നാൽ മൈതാനത്ത് പുറത്തോ, ശുഭ്മാൻ ഗിൽ സത്യത്തിൽ ഒരു അവ്യക്തമായ ഇമേജാണ് സ്ഥാപിച്ചിരിക്കുന്നത്. 

സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർ സേവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ ഇന്നിവർക്ക് ശേഷം രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ 200 റൺസെടുക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഗിൽ. ആ നേട്ടത്തിനൊപ്പം സോഷ്യൽ മീഡിയയിൽ ഗില്ലിന്റെ പേര് ചേർക്കപ്പെടുന്നത് ചില ബോളിവുഡ് സെലിബ്രേറ്റികളുമായിട്ടാണ്. ഗിൽ ഡബിൾ സെഞ്ചുറി നേടിയതിന് പിന്നാലെ സാറാ...സാറാ എന്നാണ് സ്റ്റേഡിയത്തിൽ കാണികൾ ആർത്ത് വിളിച്ചത്. ഇതിന് പുറമെ ട്വിറ്ററിൽ സാറാ അങ്ങ് ട്രെൻഡിങ്ങിലാകുകയും ചെയ്തു. എന്നാൽ എല്ലാവരും ചോദിക്കുന്നത് ഇതാണ്... നിങ്ങൾ ഉദ്ദേശിക്കുന്നത് ഏത് സാറായെയാണ്?

ALSO READ : ODI Double Century : ഏകദിനത്തിൽ ആകെ പിറന്നത് 10 ഇരട്ട സെഞ്ചുറികൾ; അതിൽ ഏഴും നേടിയത് ഇന്ത്യൻ താരങ്ങൾ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കറുമായി ഗിൽ പ്രണയത്തിലായിരുന്നുയെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഇരുവരും ആ കാര്യങ്ങളെ കുറിച്ച് എങ്ങും പ്രതികരിച്ചിരുന്നില്ല. സച്ചിൻ ആണെല്ലാ ഏകദിന ക്രിക്കറ്റിൽ ആദ്യ ഡബിൾ സെഞ്ചുറി നേട്ടം സ്വന്തമാക്കുന്നത്. അപ്പോൾ അങ്ങനെ ഈ ഡബിൾ സെഞ്ചുറിയും സച്ചിന്റെ മകളുടെ പേരിനോടൊപ്പം ചേർന്ന് വന്നതായിരിക്കും സോഷ്യൽ മീഡിയയിലെ ആ ട്രെൻഡിങ്.

എന്നാൽ നിലവിൽ ശുഭ്മാൻ ഗിൽ പ്രണയിക്കുന്നത് മറ്റൊരു സാറായെയാണ്. ബോളിവുഡ് താരം സാറാ അലി ഖാൻ. ഈ അഭ്യുഹത്തിനോട് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ ചെറിയ ഒരു മൂളലും നൽകിട്ടുണ്ട്. സി പഞ്ചാബി ചാനലിലെ ദിൽ ധ്യാൻ ഗലാൻ എന്ന പ്രമുഖ ടോക്ക് ഷോയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിക്കിടെ അവതാരകയായ സോനം ബജ്വാ ഇന്ത്യൻ ക്രിക്കറ്ററോട് സാറയുമായി പ്രണയത്തിലാണോ എന്ന ചോദിക്കുമ്പോൾ ആയിരിക്കാമെന്നാണ് ശുബ്മാൻ മറുപടി നൽകിയത് വ്യക്തത വേണമെന്ന് അവതാരിക ആവശ്യപ്പെടുമ്പോൾ താൻ സത്യം പറഞ്ഞുയെന്നും 'ആയിരിക്കാം, അല്ലെങ്കിൽ അല്ലായിരിക്കാം' എന്ന് ഇന്ത്യൻ താരം പറഞ്ഞു.

കുറച്ച് നാളുകളായി ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റ് താരവും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും ഒരുമിച്ച് ഹോട്ടൽ ലോബിയിലും വിമാനത്തിലും ഉള്ള വീഡിയോ ദൃശ്യങ്ങൾ ഗോസിപ്പ് കോളങ്ങളിൽ വച്ച് ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരമോ ബോളിവുഡ് നടി തയ്യാറായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More