Home> Sports
Advertisement

"ചെട്ടികുളങ്ങര ഭരണി നാളിൽ... സെവാഗിൻ്റെ യോഗ" കമന്റുമായി ആരാധകർ

ലോക യോഗാ ദിനത്തിൽ മുൻ ക്രിക്കെറ്റ് താരം സെവാഗ് പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യോഗ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പം ബാഗ്രൗണ്ട് ശബ്ദമായി ഉപയോഗിച്ചിരിക്കുന്നത് ചെട്ടികുളങ്ങര ഗാനമാണ്

ചോട്ടാ മുംബൈ എന്ന ചിത്രത്തിന് നിരവധി ആരാധകരുണ്ട്. അതിലെ ഓരോ കഥാപാത്രങ്ങളും നമ്മെ ചിരിപ്പിച്ചിട്ടുണ്ട്. എന്തിന് പാട്ടുകൾ പോലും. അതിലൊരു പാട്ടായിരുന്നു ചെട്ടിക്കുളങ്ങര ഭരണി നാളിൽ എന്ന് തുടങ്ങുന്ന ഗാനം, പഴയ ഗാനം റീമേക്ക് ചെയ്തതാണെങ്കിലും ഒരുപാട് ആരാധകർ പാട്ടിനുണ്ടായിരുന്നു. എന്നാൽ ആ ഗാനം വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.

കാരണം മറ്റൊന്നുമല്ല ലോക യോഗാ ദിനത്തിൽ മുൻ ക്രിക്കെറ്റ് താരം സെവാഗ് പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യോഗ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പം ബാഗ്രൗണ്ട് ശബ്ദമായി ഉപയോഗിച്ചിരിക്കുന്നത് ചെട്ടികുളങ്ങര ഗാനമാണ്.

Also Read: "ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ?" ലിജോ ജോസ് പെല്ലിശ്ശേരി

ഇതോടെ മോഹന്‍ലാലിന്റെ ആരാധകര്‍ കമന്റുകളുമായെത്തി. മോഹന്‍ലാ(Mohanlal)ലിന്റെ ചിത്രങ്ങളും ഛോട്ടാ മുംബൈയുടെ പോസ്റ്ററുകളും കമന്റുകളില്‍ നിറഞ്ഞിട്ടുണ്ട്. വീരു(Virender Sehwag)വിൻ്റെ യോഗാ വിഡിയോയ്ക്ക് മോഹന്‍ലാല്‍ യോഗ ചെയ്യുന്ന ചിത്രം കമന്റിട്ടവരുമുണ്ട്. 

മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(Sachin Tendulkar), മുഹമ്മദ് കൈഫ്, ഇന്ത്യന്‍ താരം ശ്രേയായ് അയ്യര്‍ എന്നിവരെല്ലാം യോഗദിനത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൂട്ടത്തിൽ മികച്ചത് സെവാഗിന്റെയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

Read More