Home> Sports
Advertisement

Santosh Trophy 2024 : സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്; കേരളത്തിന്റെ പരിശീലനത്തിന് തുടക്കമായി

Santosh Trophy 2023-24 Kerala : ഫെബ്രുവരി 21നാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് തുടക്കം കുറിക്കുക

Santosh Trophy 2024 : സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്; കേരളത്തിന്റെ പരിശീലനത്തിന് തുടക്കമായി

കൊച്ചി : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർമെന്റിന്റെ ഫൈനൽ റൗണ്ട് മത്സരത്തിനുള്ള കേരള ടീമിന്റെ പരിശീലനത്തിന് തുടക്കമായി. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഗ്രൗണ്ടിലാണ് കേരള ടീമിന്റെ പരിശീലനം പുരോഗമിക്കുന്നത്. 22 പേരടങ്ങുന്ന കേരള സംഘം 15 വരെ കോതമംഗലത്തു ക്യാമ്പ് ചെയ്യും. തുടർന്ന് അരുണാചൽ പ്രദേശിലേക്ക് തിരിക്കും.  ഫെബ്രുവരി 21-നാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകുക. 

കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട സന്തോഷ് ട്രോഫി തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് കേരള സംഘം. നിജോ ഗിൽബർട്ടാണു കേരളത്തിന്റെ നായകൻ.  മുഖ്യ പരിശീലകൻ സതീവൻ ബാലന്റെ നേതൃത്വത്തിലാണ് ടീം ഇത്തവണ അണിനിരക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തെറ്റുകൾ മനസ്സിലാക്കിയാണ് മത്സരത്തിന് തയ്യാറെടുക്കുന്നതെന്നും കേരളം കപ്പ് തിരിച്ചുപിടിക്കുമെന്നും ക്യാപ്റ്റൻ നിജോ ഗിൽബർട്ട് പറഞ്ഞു.

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നല്ല പ്രകടനം കാഴ്ചവക്കുമെന്നും, എതിരാളികൾ ശക്തരായതുകൊണ്ട് കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും പരിശീലകൻ സതീവൻ പറഞ്ഞു.

ALSO READ : Jurgen Klopp : ലിവർപൂളിലെ യുർഗൻ ക്ലോപ്പ് യുഗം അവസാനിക്കുന്നു; അൻഫീൽഡ് വിടുന്നുയെന്ന് ജെർമൻ കോച്ച്

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരളത്തിന്റെ ടീം 

ഗോൾ കീപ്പർമാർ - കെ. മുഹമ്മദ് അസർ, സിദ്ധാർഥ് രാജീവൻ നായർ, പിപി മുഹമ്മദ് നിഷാദ്

പ്രതിരോധം - ബെൽജിൻ ബോൾസ്റ്റർ, ജി സഞ്ജു, ആർ ഷിനു, മുഹമ്മദ് സലീം, നിതിൻ മധു, ആർ സുജിത്ത്, കെ പി ശരത്

മധ്യനിര - നിജോ ഗിൽബേർട്ട്, വി അർജുൻ, ജി ജിതിൻ, എൻ പി അക്ബർ സിദ്ധിഖ്, എം റഷിദ്, ഇ.കെ റിസ്വാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീം

മുന്നേറ്റ നിര - ഇ സജീഷ്, എസ് മുഹമ്മദ് ആഷിഖ്, ബി നരേഷ്, കെ ജുനൈൻ

കോച്ച് - സതീവൻ ബാലൻ

അസിസ്റ്റന്റ് കോച്ച് - പി കെ അസിസ്

ഗോൾകീപ്പർ കോച്ച്  - ഹർഷാൽ റഹ്മാൻ

മാനേജർ - സുധിർ കുമാർ

ഫൈനൽ റൗണ്ടിൽ ഗ്രൂപ്പ് എയിലാണ് കേരളം അണിനിരക്കുന്നത്. ആതിഥേയരായ അരുണാചൽ പ്രദേശ്, അസം, ഗോവ, കേരള, മേഘാലയ, സർവീസസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ കേരളത്തിന്റെ എതിരാളികൾ. ഒരു ടീമിന് അഞ്ച് മത്സരങ്ങളാണ് ഫൈനൽ റൗണ്ടിലുള്ളത്.

പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തിയാണ് കേരളം അടുത്തഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. ആദ്യ റൗണ്ടിൽ ഗോവയോട് മാത്രമാണ് കേരളം തോൽവി വഴങ്ങിയത്. 0-1ത്തിനായിരുന്നു കേരളത്തിന്റെ തോൽവി.

ഫെബ്രുവരി 21-നാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം തുടക്കമാകു.  ആദ്യ ദിനത്തിൽ തന്നെ കേരള പോരാട്ടത്തിന് ഇറങ്ങും. അസമാണ് ആദ്യ എതിരാളി. ഫൈനൽ റൗണ്ടിന് ശേഷം മാർച്ചിൽ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കം. പിന്നാലെ സെമി ഫൈനലും ഫൈനലും അരങ്ങേറും. മാർച്ച് ഒമ്പതിനാണ് സന്തോഷ് ട്രോഫി ഫൈനൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More