Home> Sports
Advertisement

Team India: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജുവും, ടെസ്റ്റ് ടീം ക്യാപ്റ്റനായി രോഹിത്

ടെസ്റ്റിൽ ബൂംറ വൈസ് ക്യാപ്റ്റൻ ആകും. രഹാനയും പൂജാരയും ടീമിന് പുറത്ത്.

Team India: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജുവും, ടെസ്റ്റ് ടീം ക്യാപ്റ്റനായി രോഹിത്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 18 അം​ഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. രോഹിത് ശർമ്മയാണ് ടെസ്റ്റ് ടീം ക്യാപ്റ്റൻ. 3 ഫോർമാറ്റിലും രോഹിത് ശർമ ടീമിനെ നയിക്കും. സഞ്ജുവും ഇഷാൻ കിഷനുമാണ് കീപ്പർമാരാകുക. പരിക്ക് ഭേദമായ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ടെസ്റ്റിൽ ജസ്പ്രീത് ബൂംറ വൈസ് ക്യാപ്റ്റൻ ആകും. രഹാനയും പൂജാരയും ടീമിന് പുറത്ത്. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മുംബൈയിലാണ് 18 അംഗ ടീമുകളെ പ്രഖ്യാപിച്ചത്.

മുൻ നായകൻ വിരാട് കോലി, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർക്ക് ട്വന്റി20 പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More