Home> Sports
Advertisement

viral video: വെള്ളം നിറഞ്ഞു കിടക്കുന്ന പിച്ചില്‍ നനഞ്ഞ പന്ത് എങ്ങനെ നേരിടാം?

ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും വേഗവും സ്വിങ്ങും കൂടിയ പിച്ചുകളില്‍ കളിക്കാനുള്ള പരിശീലനത്തിനായാണ്‌ ബാറ്റ്സ്മാന്‍മാര്‍ ഇത്തരത്തില്‍ വ്യത്യസ്ത പരിശീലനം നടത്താറുള്ളത്.

viral video: വെള്ളം നിറഞ്ഞു കിടക്കുന്ന പിച്ചില്‍ നനഞ്ഞ പന്ത് എങ്ങനെ നേരിടാം?

മുംബൈ: ക്രിക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മുന്നില്‍ ഓടിയെത്തുന്ന ആദ്യരൂപം എന്ന് പറയുന്നത് സച്ചിന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ അല്ലെ. 

സച്ചിന്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ വീഡിയോയില്‍ സച്ചിന്‍ പറയുന്നത് വെള്ളം നിറഞ്ഞുകിടക്കുന്ന ക്രിക്കറ്റ് പിച്ചില്‍ നനഞ്ഞ പന്ത് എങ്ങനെ നേരിടണമെന്നാണ്. 

'ക്രിക്കറ്റിനോടുള്ള സ്നേഹവും അഭിനിവേശവും എല്ലായ്പ്പോഴും പരിശീലനത്തിനുള്ള പുതിയ വശങ്ങള്‍ കണ്ടെത്താനും അത് ആസ്വദിക്കാനും സഹായിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് തരാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും വേഗവും സ്വിങ്ങും കൂടിയ പിച്ചുകളില്‍ കളിക്കാനുള്ള പരിശീലനത്തിനായാണ്‌ ബാറ്റ്സ്മാന്‍മാര്‍ ഇത്തരത്തില്‍ വ്യത്യസ്ത പരിശീലനം നടത്താറുള്ളത്.

വീഡിയോ കാണാം:

 

 

Read More