Home> Sports
Advertisement

സച്ചിന്‍റെ പ്രവചനം പിഴച്ചില്ല;ആ പ്രവചനമിപ്പോള്‍ തരംഗമാകുന്നു!

മാഞ്ചസ്റ്ററില്‍ നടന്ന ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരത്തെ പ്രവചിച്ചിരുന്നു.

സച്ചിന്‍റെ പ്രവചനം പിഴച്ചില്ല;ആ പ്രവചനമിപ്പോള്‍ തരംഗമാകുന്നു!

മുംബൈ:മാഞ്ചസ്റ്ററില്‍ നടന്ന ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരത്തെ പ്രവചിച്ചിരുന്നു.

ഇക്കാര്യം വെളിപ്പെടുത്തി മുംബൈ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് രംഗത്ത് വന്നതോടെ സച്ചിന്‍റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

കളിയുടെ അഞ്ചാം ദിവസം രാവിലെ സച്ചിനുമായി സംസാരിച്ചപ്പോള്‍ ഇംഗ്ലണ്ട് 300 റണ്‍സിന് മുകളില്‍ വിജയ ലക്‌ഷ്യം വെയ്ക്കുമെന്നും 
അവര്‍ ടെസ്റ്റ്‌ ജയിക്കുമെന്നും മത്സരത്തില്‍ ജയിക്കണമെങ്കില്‍ വിന്‍ഡീസ് അവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കണമെന്നും 
സച്ചിന്‍ പറഞ്ഞെന്നും സൂര്യകുമാര്‍ യാദവ് ട്വീറ്റ് ചെയ്തതോടെയാണ് സച്ചിന്‍റെ പ്രവചനം പുറം ലോകം അറിഞ്ഞത്.

fallbacks

സൂര്യകുമാര്‍ യാദവിന്റെ ട്വീറ്റിന് മറുപടിയുമായി സച്ചിനുമെത്തി,താന്‍ പറയുന്നത് ചില സമയത്ത് ശരിയാകാറുണ്ട്
എന്നായിരുന്നു സച്ചിന്‍ മറുപടി നല്‍കിയത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 312 റണ്‍സ് ആണ് ഇംഗ്ലണ്ട് വിജയ ലക്ഷ്യമായി വിന്‍ഡീസിന് മുന്നില്‍ വെച്ചത്,
വിന്‍ഡീസ് 198 റണ്‍സിന് പുറത്താവുകയായിരുന്നു,സച്ചിന്‍റെ പ്രവചനം പോലെ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു.
113 റണ്‍സ് വിജയം നേടിയ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-1 ന് സമനിലയില്‍ എത്തുകയും ചെയ്തു.
അവസാന മത്സരം ഇതോടെ നിര്‍ണ്ണായകമായിരിക്കുകയാണ്,അവസാന ടെസ്റ്റില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

Read More