Home> Sports
Advertisement

കോഹ്‌ലി പറത്തിയ പന്ത് കണ്ടെത്തി തരുമോ?

ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ന്‍​ഡ​ര്‍ ക​ണ്ടെ​ത്തി​യ അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി ​(NASA)യെ അഭിനന്ദിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ് സിന്‍റെ ട്രോള്‍.

കോഹ്‌ലി പറത്തിയ പന്ത് കണ്ടെത്തി തരുമോ?

ന്യൂ​ഡ​ല്‍​ഹി: ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ന്‍​ഡ​ര്‍ ക​ണ്ടെ​ത്തി​യ അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി ​(NASA)യെ അഭിനന്ദിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ് സിന്‍റെ ട്രോള്‍. 

വിക്രം ലാന്‍ഡര്‍ കണ്ടുപിടിച്ച നാസാ ടീമിനോട് വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും അടിച്ച് പറത്തിയ പന്തുകൾ കണ്ടെത്തി തരാമോ എന്നാണ് ട്രോള്‍. 

റോയല്‍ ചലഞ്ചേഴ്സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. ISROയെ ടാഗ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ #Chandrayan2, #NASA #VikramLander എന്ന ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്. 

എന്നാല്‍, നാസയെ ലക്ഷ്യം വച്ച് ടീം പങ്കുവച്ച ട്വീറ്റ് അവര്‍ക്ക് തന്നെ പാരയായിരിക്കുകയാണ്. ആദ്യം പോയി ഒരു ഐപിഎൽ കിരീടം കണ്ടെത്താൻ സഹായം തേടൂ, എന്നിട്ട് പന്ത് പെറുക്കാം എന്നായിരുന്നു ഒരാളുടെ കമന്‍റ്. 

തകർപ്പൻ ബാറ്റി൦ഗ് നിരയുണ്ടായിട്ടും കോലിയുടെ ടീമിന് ഇതുവരേക്കും ഐപിഎല്ലിൽ കിരീടം നേടാനായിട്ടില്ല. ചന്ദ്രനിലേക്കുള്ള വഴി പോലെ ഐപിഎൽ കിരീടത്തിലേക്കുള്ള വഴി കണ്ടെത്തി തരാൻ പറയുകയായിരുന്നു നല്ലതെന്നും ചിലര്‍ പറയുന്നു. 

അതേസമയം, ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ന്‍​ഡ​ര്‍ ക​ണ്ടെ​ത്തി​യെ​ന്ന (NASA)യുടെ അ​വ​കാ​ശ​വാ​ദം ഐ​എ​സ്‌ആ​ര്‍​ഒ (ISRO ) തള്ളി. വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ടങ്ങള്‍ ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​ണെ​ന്ന്‍ ISRO അ​റി​യി​ച്ചു. 

'ന​മ്മു​ടെ ത​ന്നെ ഓ​ര്‍​ബി​റ്റ​ര്‍ (ച​ന്ദ്ര​യാ​ന്‍-2ലെ ഓ​ര്‍​ബി​റ്റ​ര്‍) വി​ക്രം ലാ​ന്‍​ഡര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ISRO​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ നേ​ര​ത്തെ ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താണ് ​എന്ന് വ്യക്തമാകും', ISRO ചെ​യ​ര്‍​മാ​ന്‍ കെ.​ശി​വ​ന്‍ പ​റ​ഞ്ഞു.

വി​ക്രം ലാ​ന്‍​ഡ​ര്‍ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ (സെ​പ്റ്റം​ബ​ര്‍ 10) വി​ക്രം ലാ​ന്‍​ഡ​ര്‍ എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 

സെ​പ്റ്റം​ബ​ര്‍ 10ന് ​ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്ത​താ​ണെ​ന്നും ISRO മേ​ധാ​വി പ​റ​ഞ്ഞു. എ​ന്നാ​ല്‍ വി​ക്രം ലാ​ന്‍​ഡ​റു​മാ​യി ആ​ശ​യ​വി​ന​മ​യം ഇ​തു​വ​രെ ന​ട​ത്താ​നാ​യി​ട്ടി​ല്ല. ലാ​ന്‍​ഡ​റു​മാ​യി ആ​ശ​യ​വി​ന​മ​യം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍‌​ത്തു.

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ സൂചന നല്‍കിയിരുന്നു. 

ചെ​ന്നൈ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന്‍ ചി​ത്ര​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്തു ന​ട​ത്തി​യ പ​ഠ​ന​മാ​ണ് NASA കണ്ടെത്തിയത് വിക്രം ലാൻഡറിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ തന്നെയെന്നു തീര്‍ച്ചപ്പെടുത്താന്‍ സഹായകമായത്. 

ലൂ​ണാ​ര്‍ ഓ​ര്‍​ബി​റ്റ​ര്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​ണ് നാ​സ​ വിവരം സ്ഥി​രീ​കരിച്ചിരിക്കുന്നത്. 

Read More