Home> Sports
Advertisement

Ranji Trophy : രഞ്ജിയിൽ 'പൃഥ്വി ഷോ'; ടൂർണമെന്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോറുമായി മുംബൈ താരം

Prithvi Shaw Triple Century 326 പന്തിലാണ് പൃഥ്വി ഷോ തന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കുന്നത്

Ranji Trophy : രഞ്ജിയിൽ 'പൃഥ്വി ഷോ'; ടൂർണമെന്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോറുമായി മുംബൈ താരം

ഗുവാഹത്തി : തന്റെ ഫോം എവിടെയും പോയിട്ടില്ലയെന്ന് ദേശീയ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിക്ക് രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടി കൊണ്ട് പൃഥ്വി ഷായുടെ മറുപടി . അസമിനെതിരെ നടന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 382 പന്തിൽ 379 നേടിയ താരം റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. രഞ്ജി ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന രണ്ടാമത്തെ താരമായി പൃഥ്വി ഷോ. താരത്തിന്റെ പ്രകടന മികവിൽ രഞ്ജിയിൽ മുംബൈ 687 റൺസിന്റെ കൂറ്റൻ സ്കോറാണ് ആദ്യ ഇന്നിങ്സിൽ അസമിനെതിരെ ഉയർത്തിയിരിരക്കുന്നത്.

1948ൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി ബാവുസാഹേബ് നിംബാൽക്കർ നേടിയ 443 റൺസാണ് രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന് സ്കോറുമാണിത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് പൃഥ്വി ഷാ. 326 പന്തിലാണ് പൃഥ്വി തന്റെ കിരയറിലെ ആദ്യ 300 റൺസ് നേട്ടം സ്വന്തമാക്കുന്നത്. പിന്നീട് അങ്ങോട്ട് താരം പല റെക്കോർഡുകളും സൃഷ്ടിക്കുകയായിരുന്നു.

ALSO READ : IND vs SL : ഷാനകയെ സെഞ്ചുറി അടിപ്പിക്കാതിരിക്കാൻ മങ്കാദിങ് ചെയ്ത് ഷമി; അപ്പീൽ പിൻവലിച്ച് രോഹിത് ശർമ

ആദ്യ ദിനത്തിൽ 240 റൺസെടുത്ത 23കാരനായ താരം ഇന്ന് തന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കുകയായിരുന്നു. തുടർന്ന് മുൻ ഇന്ത്യൻ താരം കമന്റേറ്ററുമായ സഞ്ജയ് മഞ്ജേക്കറുടെ റിക്കോർഡ് ഭേദിക്കുകയും ചെയ്തു. രഞ്ജിയിൽ ഒരു മുംബൈ താരം സ്വന്തമാക്കിയ മഞ്ജേക്കറുടെ 377 റൺസ് റിക്കോർഡ് പൃഥ്വി മറികടക്കുകയായിരുന്നു. ഇത് കൂടാതെ രഞ്ജിയിൽ 350 റൺസ് സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവും കൂടിയായി മുംബൈ താരം. ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ, വീരേന്ദ്ര സേവാഗ് എന്നിവരുടെ പട്ടികയിലേക്കും പൃഥ്വിയും ഇടം നേടി. ട്വിന്റി20 സെഞ്ചുറിയും ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 300 റൺസെടുക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി പൃഥ്വി ഷാ.

താരം തന്റെ ഇന്നിങ്സ് 400ലേക്ക് അടുപ്പിക്കുമ്പോഴായിരുന്നു രാജസ്ഥാൻ റോയൽസിന്റെ അസം താരം റയാൻ പരാഗിന്റെ മുന്നിൽ എൽബിഡബ്ലിയുവിലൂടെ പുറത്താകുന്നത്. മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ 400 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചതിന് ശേഷമാണ് ഷോ പുറത്താകുന്നത്. 191 റൺസെടുത്ത മുംബൈ നായകനെ പുറത്താക്കിയതും റയാൻ പരാഗ് തന്നെയായിരുന്നു. രഞ്ജിയിൽ കഴിഞ്ഞ നാല് മത്സരത്തിൽ മുംബൈ താരത്തിന് ഭേദപ്പെട്ട് ഇന്നിങ്സ് സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിലായി താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ 68 റൺസായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More