Home> Sports
Advertisement

പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ ശിപാർശ ചെയ്ത് കായിക മന്ത്രാലയം

ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് രാജ്യത്തെ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ പുരസ്കാരം നൽകാൻ കേന്ദ്ര കായികമന്ത്രാലയം ശിപാർശ ചെയ്തു. ഇന്ത്യൻ കായികലോകത്തിന്, പ്രത്യേകിച്ച് ബാഡ്മിന്‍റണിന് നൽകിയ മഹത്തായ സംഭാവനകളാണ് കായികമന്ത്രാലയത്തിന്‍റെ ഈ ശുപാര്‍ശയ്ക്കടിസ്ഥാനം.

പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ ശിപാർശ ചെയ്ത് കായിക മന്ത്രാലയം

ന്യൂഡൽഹി: ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് രാജ്യത്തെ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ പുരസ്കാരം നൽകാൻ കേന്ദ്ര കായികമന്ത്രാലയം ശിപാർശ ചെയ്തു. ഇന്ത്യൻ കായികലോകത്തിന്, പ്രത്യേകിച്ച്  ബാഡ്മിന്‍റണിന് നൽകിയ മഹത്തായ സംഭാവനകളാണ് കായികമന്ത്രാലയത്തിന്‍റെ ഈ ശുപാര്‍ശയ്ക്കടിസ്ഥാനം.  

ഈ വർഷം മികച്ച പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സിന്ധു കൊറിയൻ ഓപ്പണ്‍ സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ വര്‍ഷം റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി സിന്ധു. മുന്‍ ഒളിമ്പ്യനും കായിക മന്ത്രിയുമായ രാജ്യവര്‍ധന്‍ സിംഗ് റാഥോറാണ് സിന്ധുവിന്‍റെ പേര് നിര്‍ദ്ദേശിക്കാന്‍ മുന്‍കൈ എടുത്തത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പി വി സിന്ധു എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്.  

നേരത്തേ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ രസ്കാരത്തിന് ബിസിസിഐ ശിപാർശ ചെയ്തിരുന്നു.

 

 

Read More