Home> Sports
Advertisement

ഫുട്ബോളിന്‍റെ 'മിനി വേര്‍ഷന്' ഇന്ന്‍ മുംബൈയില്‍ തുടക്കം

പ്രീമിയര്‍ ഫുട്സാല്‍ ലീഗ് സീസണ്‍-2ന് ഇന്ന്‍ മുംബൈയില്‍ തുടക്കം കുറിക്കും. വേര്‍ളിയിലെ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയോടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.

ഫുട്ബോളിന്‍റെ 'മിനി വേര്‍ഷന്' ഇന്ന്‍ മുംബൈയില്‍ തുടക്കം

മുംബൈ: പ്രീമിയര്‍ ഫുട്സാല്‍ ലീഗ് സീസണ്‍-2ന് ഇന്ന്‍ മുംബൈയില്‍ തുടക്കം കുറിക്കും. വേര്‍ളിയിലെ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയോടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. 

അതിനു ശേഷം അതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ വാരിയേഴ്സ് ഡല്‍ഹി ഡ്രാഗണ്‍സിനെ നേരിടും. വൈകിട്ട് ആറരയ്ക്കാണ് മത്സരം. സോണി ടെൻ 1/എച്ച്ഡി, സോണി ടെന്‍ 3/എച്ച്ഡി എന്നി ചാനലുകളില്‍ തത്സമയം കാണാം. 17 വരെയുള്ള മത്സരങ്ങള്‍ വേര്‍ളിയിലെ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ നടക്കും. 

അടുത്ത റൗണ്ട് മത്സരങ്ങൾ ബംഗളുരൂവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ നടക്കും. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബൈയിലാണ് നടക്കുക.

ആദ്യ സീസണില്‍ പങ്കെടുത്ത ഫുട്ബോള്‍ വമ്പന്മാരായ ലൂയിസ് ഫിഗോ, റിയാൻ ഗിഗ്സ്, പോൾ സ്കോള്‍സ്, ഹെർനാൻ ക്രെസ്പോ, മൈക്കൽ സാൽഗോഡോ, ഫാൽകാവോ, റൊണാൾഡീഞ്ഞോ എന്നിവര്‍ ഈ സീസണിലും പങ്കെടുക്കുന്നുണ്ട്.

കേരള കോബ്രാസിന്‍റെ ബ്രാന്‍ഡ്‌ അംബാസഡറായും സഹ ഉടമയായും ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ എത്തുന്നതോടെ പ്രീമിയര്‍ ഫുട്സാലിന് ആരാധകര്‍ ഏറുമെന്ന് സംഘാടകര്‍ കരുതുന്നുണ്ട്.

Read More