ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തിയ പി.വി. സിന്ധുവിനെ അഭനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
PM Narendra Modi: India’s pride, a champion who has brought home a Gold and lots of glory. Happy to have met PV Sindhu. Congratulated her and wished her the very best for her future endeavours. pic.twitter.com/NJp2YU7bOp
— ANI (@ANI) August 27, 2019
രാജ്യത്തിന്റെ അഭിമാനമാണ് സിന്ധുവെന്നും ഒരു സ്വര്‍ണവും ഒരുപാട് യശ്ശസും ഇന്ത്യയ്ക്ക് സമ്മാനിച്ച ചാമ്പ്യനാണ് അവരെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കോച്ച് ഗോപീചന്ദിനൊപ്പമാണ് സിന്ധു പ്രധാനമന്ത്രിയെ കാണാനെത്തിയത്.
പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഇരുവരും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിനെയും സന്ദര്‍ശിച്ചിരുന്നു.
റിജിജുവിന്റെ ഡല്‍ഹിയിലെ സതിയിലായിരുന്നു കൂടിക്കാഴ്ച.
Delhi: Sports Minister Kiren Rijiju met shuttler PV Sindhu, earlier today, and presented a Rs 10 lakhs cheque to her for winning a gold medal in BWF World Championships. pic.twitter.com/3sJyQcYaVu
— ANI (@ANI) August 27, 2019
അഭിനന്ദനങ്ങള്‍ അറിയിച്ച റിജിജു, സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സിന്ധുവിന് സാധിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം 10 ലക്ഷം രൂപയുടെ ചെക്ക് പരിതോഷികമായി നല്കി.
#WATCH: Shuttler PV Sindhu meets PM Narendra Modi in Delhi; Sindhu won a gold medal at the BWF World Championships on August 25. pic.twitter.com/RYR1hAWswL
— ANI (@ANI) August 27, 2019