Home> Sports
Advertisement

Paris Olympics 2024: ഉക്രൈന്‍ താരത്തെ തറപറ്റിച്ചു; വിനേഷ് ഫൊഗാട്ട് സെമി ഫൈനലില്‍

Vinesh Phogat enters semifinals: ഉക്രൈന്‍ താരം ഒക്സന ലിവാച്ചയെയാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിനേഷ് ഫൊഗാട്ട് പരാജയപ്പെടുത്തിയത്.

Paris Olympics 2024: ഉക്രൈന്‍ താരത്തെ തറപറ്റിച്ചു; വിനേഷ് ഫൊഗാട്ട് സെമി ഫൈനലില്‍

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ട് സെമി ഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഉക്രൈന്‍ താരം ഒക്സന ലിവാച്ചയെയാണ് വിനേഷ് ഫൊഗാട്ട് പരാജയപ്പെടുത്തിയത്. 7-5 എന്ന നിലയിലാണ് ഫൊഗാട്ട് അവസാന നാലിലേയ്ക്ക് എത്തിയത്. ഇതോടെ ഒളിമ്പിക് മെഡല്‍ ഉറപ്പിക്കാന്‍ വിനേഷ് ഫൊഗാട്ടിന് ഇനി ഒരേയൊരു ജയം മാത്രമാണ് വേണ്ടത്.

Read More