Home> Sports
Advertisement

Paris Olympics 2024: അമ്പെയ്ത് ലക്ഷ്യത്തിലേക്ക്; ആര്‍ച്ചെറി മിക്‌സ്ഡ് ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ആര്‍ച്ചെറി മിക്‌സ്ഡ് ടീമിനത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് അങ്കിത-ധീരജ് സംഖ്യം. ഇന്തോനേഷ്യന്‍ താരങ്ങളായിരുന്നു എതിരാളികൾ.

Paris Olympics 2024: അമ്പെയ്ത് ലക്ഷ്യത്തിലേക്ക്;  ആര്‍ച്ചെറി മിക്‌സ്ഡ് ടീമിനത്തില്‍  ഇന്ത്യ ക്വാര്‍ട്ടറില്‍

ആര്‍ച്ചെറി മിക്‌സ്ഡ് ടീമിനത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സംഖ്യം.  ഇന്തോനേഷ്യന്‍ താരങ്ങളായ ഡിയാനന്ദ ചൊയ്‌റുനിസ-ആരിഫ് പാംഗെസ്തു സഖ്യത്തെ 5-1ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ എത്തിയത്. ഈ വിജയം ആര്‍ച്ചെറിയില്‍ ഇന്ത്യയുടെ പ്രതീക്ഷ കൂട്ടി.

മത്സരത്തിൽ ഒന്നാമത്തെയും  മൂന്നാമത്തെയും സെറ്റ് വിജയിച്ചാണ് ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ കടന്നത്.  37-36, 38-37 എന്നിങ്ങനെയായിരുന്നു സ്കോർ നില. രണ്ടാമത്തെ സെറ്റ് 38-38 സ്‌കോറില്‍ സമനിലയിലായിരുന്നു.
ക്വാര്‍ട്ടറില്‍ അങ്കിത-ധീരജ് സഖ്യത്തിന്റെ മത്സരം സ്‌പെയിനുമായാണ്.

അതേ സമയം ജൂഡോയില്‍ ഇന്ത്യന്‍ താരം തൂലിക മാന്‍ പരാ‍ജയപ്പെട്ടു. ക്യൂബയുടെ ഓര്‍ടിസായിരുന്നു തൂലികയുടെ എതിരാളി. റോവിങ് പുരുഷ സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ ബല്‍രാജ് പന്‍വര്‍ മത്സരിക്കും. 

ലക്ഷ്യ സെന്‍ ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്ന്  മത്സരിക്കും. ചൈനീസ് തായ്‌പെയിയുടെ ചോ ടിയന്‍ ചെന്നാണ് എതിരാളി. ഇന്ത്യൻ താരം എച്ച് എസ് പ്രണോയിയെ പ്രീ ക്വാർട്ടറിൽ പരാജയപ്പെടുത്തിയാണ് താരം ക്വാർട്ടറിൽ കടന്നത്. ലക്ഷ്യയുടെ ആദ്യ ഒളിമ്പിക്സ് ആണിത്. ഗോള്‍ഫ് പുരുഷ വ്യക്തിഗത ഫൈനല്‍സില്‍ ശുഭാങ്കര്‍ ശര്‍മയും ഗഗന്‍ജീത് ഭുള്ളറും മത്സരിക്കും. ഹോക്കിയില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആദ്യഘട്ടത്തിലെ അവസാന മത്സരമാണിത്

Read Also:  സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ
.
ഷൂട്ടിങ്ങിൽ ആഗസ്റ്റ് ഒന്നിന് സ്വപ്നിൽ കുസാലെ വെങ്കല മെഡൽ നേടിയതോടെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ എണ്ണം മൂന്നായി.
പുരുഷന്മാരുടെ 50മീറ്റർ റൈഫിള്‍ ത്രീ പൊസിഷൻസിലാണ് ഇന്ത്യന്‍ ഷൂട്ടര്‍ സ്വപ്‌നില്‍ കുശാലെ വെങ്കല മെഡല്‍ നേടിയത്. മത്സരത്തില്‍ 463.6 പോയിന്റോടെ ചൈനയുടെ ലിയു യുകിന്‍ സ്വര്‍ണ്ണവും യുക്രയ്‌നിന്റെ സെര്‍ഹി കുലിഷ് 461.3 പോയിന്റോടെ വെള്ളിയും കരസ്ഥമാക്കി. ആദ്യ 10 ഷോട്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍  101.7 പോയിന്റോടെ ആറാമതായിരുന്നു കുശാലെ. 20 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. നീലിങ്, പ്രോണ്‍ റൗണ്ടുകളില്‍ അഞ്ചാമതായിരുന്നു കുശാലെയുടെ സ്ഥാനം. 40 ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയ കുസാല്‍ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

മനു ഭാകര്‍, സരബ്‌ജ്യോത് സിങ് എന്നിവരാണ് മെ‍‍‍‍‍ഡൽ നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിലാണ് മനു ഭാകർ - സരബ്ജ്യോത് സിങ് സഖ്യം മെഡൽ സ്വന്തമാക്കിയത്.  വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ്  വെങ്കലം നേടിയതോടെ ഈ ഒളിമ്പിക്സിൽ രണ്ട് മെഡലുകളാണ് മനു നേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More