Home> Sports
Advertisement

Arshad Nadeem: പാകിസ്താന്റെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് അര്‍ഷാദ് നദീം ഭീകരനൊപ്പം; വിവാദം, വീഡിയോ പുറത്ത്‌

Arshad Nadeem spotted with terrorist: ഭീകരനായി മുദ്രകുത്തപ്പെട്ട മുഹമ്മദ് ഹാരിസ് ധറുമായി അർഷാദ് നദീം സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Arshad Nadeem: പാകിസ്താന്റെ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് അര്‍ഷാദ് നദീം ഭീകരനൊപ്പം; വിവാദം, വീഡിയോ പുറത്ത്‌

പാകിസ്താൻ്റെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അർഷാദ് നദീം വിവാദത്തിൽ. അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഒരു വ്യക്തിയുമായി അർഷാദ് നദീം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 

പാരീസ് പ്രകടനത്തിന് ആഗോള പ്രശംസ നേടിയതിന് പിന്നാലെയാണ് അർഷാദ് നദീം വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഭീകരനായി മുദ്രകുത്തപ്പെട്ട മുഹമ്മദ് ഹാരിസ് ധറുമായി നദീം സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലീം ലീഗിൻ്റെ (എംഎംഎൽ) ജോയിൻ്റ് സെക്രട്ടറിയാണ് ധർ. പാരീസ് ഒളിമ്പിക്സിന് ശേഷം അർഷാദ് നദീം പാകിസ്താനിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്ന് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയില്ല. 

ALSO READ: ഹാർദ്ദിക് പാണ്ഡ്യയും നടാഷയും വേർപിരിയാൻ കാരണം ഇതോ? സൂചനകൾ പുറത്ത്

ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹാഫിസ് സയീദ് രൂപീകരിച്ച സംഘടനയാണ് എംഎംഎൽ. 2018ൽ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് ഏഴ് പേരെ ആഗോള തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നു. എംഎംഎൽ പ്രസിഡൻ്റ് സൈഫുള്ള ഖാലിദ്, മുസമ്മിൽ ഇഖ്ബാൽ സാഷിമി, ഹാരിസ് ധർ, തബിഷ് ഖയൂം, ഫയാസ് അഹമ്മദ്, ഫൈസൽ നദീം, മുഹമ്മദ് എഹ്‌സാൻ എന്നിവരെയാണ് യുഎസ് ആ​ഗോള ഭീകരരായി പ്രഖ്യാപിച്ചത്. ഇവർ ലഷ്‌കർ ഇ തൊയ്ബയ്ക്ക് വേണ്ടി പ്രവർത്തിച്ചതായാണ് കണ്ടെത്തൽ.

അതേസമയം, ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ പാക്കിസ്താനിയാണ് അർഷാദ് നദീം. നീണ്ട 32 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഒളിമ്പിക്സിൽ അർഷാദ് നദീമിലൂടെ പാകിസ്താൻ സ്വർണം നേടുന്നത്. പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിലായിരുന്നു നേട്ടം. 27-കാരനായ നദീം 92.97 മീറ്റർ ദൂരം കുറിച്ചാണ് ഒന്നാമനായത്. ഇന്ത്യയുടെ നീരജ് ചോപ്രയായിരുന്നു (89.45 മീറ്റർ) വെള്ളി മെഡൽ ജേതാവ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More