Home> Sports
Advertisement

Ind vs Ban: സെഞ്ച്വറി അടിച്ച് കിം​ഗ് കോഹ്ലി; ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തക‍ർപ്പൻ വിജയം

Ind vs Ban ODI WC 2023 Score card: ഏകദിന കരിയറിലെ 48-ാം സെഞ്ച്വറി നേടിയ കോഹ്ലിയുടെ പ്രകടനമാണ് നിർണായകമായത്.

Ind vs Ban: സെഞ്ച്വറി അടിച്ച് കിം​ഗ് കോഹ്ലി; ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തക‍ർപ്പൻ വിജയം

പൂനെ: ഏകദിന ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ടീം ഇന്ത്യ. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 41.3 ഓവറുകൾ ബാക്കി നിർത്തി 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിൻ്റെയും പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 

ബംഗ്ലാദേശിന്റെ 257 റണ്‍സ് വെല്ലുവിളി പതിവുപോലെ ആദ്യം ഏറ്റെടുത്തത് നായകന്‍ രോഹിത് ശര്‍മ്മ തന്നെയായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 88 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. രോഹിത് ശര്‍മ്മ 40 പന്തില്‍ 48 റണ്‍സ് നേടി. 7 ബൗണ്ടറികളും 2 സിക്‌സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. 

ALSO READ: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ്; ചൈനീസ് ടീമിന് സ്വീകരണം നൽകും

കരുതലോടെ ബാറ്റ് വീശിയ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. 55 പന്തില്‍ 5 ബൗണ്ടറികളും 2 സിക്‌സറുകളും ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മൂന്നാമനായെത്തിയ കോഹ്ലി തുടക്കം മുതല്‍ തന്നെ ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഈ ലോകകപ്പിലെ നാലാം മത്സരം കളിക്കുന്ന കോഹ്ലി ഇതിനോടകം റൺവേട്ടക്കാരിലെ ടോപ് 5ൽ എത്തിക്കഴിഞ്ഞു. താന്‍ തന്നെയാണ് ചേസ് മാസ്റ്റര്‍ എന്ന് അടിവരയിടുന്ന പ്രകടനമാണ് കോഹ്ലി ബംഗ്ലാദേശിനെതിരെ പുറത്തെടുത്തത്. 

വിജയത്തിനരികെ എത്തിയപ്പോൾ വിരാട് കോഹ്ലിയ്ക്ക് അർഹിച്ച സെഞ്ച്വറി നഷ്ടമാകുമോ എന്ന ആശങ്ക ആരാധകരിലും ഇന്ത്യൻ ഡ്രസിം​ഗ് റൂമിലും നിലനിന്നിരുന്നു. എന്നാൽ കെ.എൽ രാഹുലിന്റെ പിന്തുണയോടെ ഇന്ത്യ ജയം അൽപ്പം വൈകിപ്പിച്ചു. ഇന്ത്യയ്ക്ക് ജയിക്കാൻ 2 റൺസും കോഹ്ലിയ്ക്ക് സെഞ്ച്വറി നേടാൻ 3 റൺസും വേണമെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. ഒടുവിൽ ​ഗ്യാലറിയിലെ ഇന്ത്യൻ ആരാധകർക്കിടയിലേയ്ക്ക് സിക്സർ പറത്തി ജയമുറപ്പിച്ച കോഹ്ലി സെഞ്ച്വറി നേടുകയും ചെയ്തു. സിംഗിളുകൾ വേണ്ടെന്ന് വെച്ച രാഹുൽ കോഹ്ലിയുടെ സെഞ്ച്വറി നേട്ടത്തിൽ പ്രധാന പങ്കാണ് വഹിച്ചത്.

97 പന്തിൽ 6 ബൗണ്ടറികളും നാല് സിക്‌സറുകളും പറത്തിയ കോഹ്ലി 103 റണ്‍സുമായി പുറത്താകാതെ നിന്നു. 34 പന്തില്‍ 34 റണ്‍സുമായി കെ.എല്‍ രാഹുല്‍ കോഹ്ലിയ്ക്ക് ഉറച്ച പിന്തുണ നല്‍കി. ഏകദിന കരിയറിലെ 48-ാം സെഞ്ച്വറിയാണ് കോഹ്ലി സ്വന്തമാക്കിയത്. 49 സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി കോഹ്ലിയ്ക്ക് മുന്നിലുള്ളത്. ലോകകപ്പിലെ തുടർച്ചയായ നാലാം ജയത്തോടെ പോയിൻ്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനം നിലനിർത്തി. നാല് കളികളിൽ നാലും വിജയിച്ച ന്യൂസിലൻഡാണ് ഒന്നാമത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More