Home> Sports
Advertisement

Mason Greenwood | മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി മുൻ കാമുകി; യുണൈറ്റഡ് താരം ക്രൂരമായി ഉപദ്രവിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ടു

Mason Greenwood Girl Friend സംഭവത്തിൽ ഗ്രീൻവുഡ് തെറ്റുകാരനാണെന്ന് തെളിഞ്ഞാൽ താരമായിട്ടുള്ള കരാർ റദ്ദ് ചെയ്യുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

Mason Greenwood | മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി മുൻ കാമുകി; യുണൈറ്റഡ് താരം ക്രൂരമായി ഉപദ്രവിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ടു

ലണ്ടൺ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരം മേസൺ ഗ്രീൻവുഡിനെതിരെ (Mason Greewood) ലൈംഗിക അതിക്രമ പരാതിയുമായി മുൻ കാമുകി ഹാരിയറ്റ് റോബ്സൺ (Harriet Robson). ഗ്രീൻവുഡ് ക്രൂരമായ ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന തെളിവുകൾ പുറത്ത് വിട്ടു. 

ഗ്രീൻവുഡ് ശാരീരകമായി മുൻ കാമകിയെ ഉപദ്രവിച്ച ചിത്രങ്ങളും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയാക്കുന്നു ഓഡീയോ ക്ലിപ്പുകളുമാണ് ഹാരിയെറ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. 

ALSO READ : ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ എത്തിയതിന് ശേഷം ഞങ്ങളും ഡസേർട്ട് കഴിക്കുന്ന പതിവ് ഒഴിവാക്കി; മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ

മേസൺ ഗ്രീൻവുഡ് തന്നെ ചെയ്തത് എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്കായി പങ്കുവെക്കുന്ന എന്ന് കുറുപ്പ് രേഖപ്പെടുത്തിയാണ് ഇംഗ്ലീഷ് താരത്തിന്റെ മുൻ കാമുകി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം പരാതി പോലീസ് പരിഗണിച്ച തുടങ്ങിയെന്നും ഉടൻ തന്നെ യുണൈറ്റഡ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ALSO READ : Sam Kerr - Kristie Mewis love story: ചുംബനരംഗം പങ്കുവച്ച് ഫുട്ബോള്‍ താരങ്ങളായ സാം കെറും ക്രിസ്റ്റി മെവിസും..!!

സംഭവത്തിൽ ഗ്രീൻവുഡ് തെറ്റുകാരനാണെന്ന് തെളിഞ്ഞാൽ താരമായിട്ടുള്ള കരാർ റദ്ദ് ചെയ്യുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More