ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടി ചരിത്രം കുറിച്ച മേരി കോമിന്റെ പാട്ട് വൈറലാകുന്നു.
1960ൽ പുറത്തിറങ്ങിയ 'ദിൽ അപ്ന ഔർ പ്രീത് പരായി' എന്ന ഹിന്ദി ചിത്രത്തിലെ 'അജീബ് ദാസ്താൻ ഹേ യേ' എന്ന ഗാനമാണ് മേരി കോം ആലപിച്ചത്.
ശങ്കർ ജയ് കൃഷ്ണൻ സംഗീതം നിർവ്വഹിച്ച് ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ഗാനം വളരെ മനോഹരമായാണ് മേരി പാടിയത്.
പാട്ടിനൊപ്പം ചെറു താളം പിടിച്ച് വളരെ ആസ്വദിച്ച് പാട്ട് പാടുന്ന മേരിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
ബോക്സി൦ഗിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച മേരി കോമിനെ അഭിനന്ദിക്കുകയും ആശിർവദിക്കുകയും ചെയ്ത സമൂഹമാധ്യമങ്ങള്‍ താരത്തിന്റെ പാട്ടും ഏറ്റെടുത്തിരിക്കുകയാണ്.
She not only wins it in the ring..she wins hearts as we hear her sing. pic.twitter.com/6oDEERFpr1
— Navanita Varadpande (@navanitavp) November 27, 2018
48 കിലോഗ്രാം വിഭാഗത്തിൽ യുക്രൈയ്ന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് മേരി കോം സ്വര്‍ണം നേടിയത്.
ഇതോടെ ഏറ്റവുമധികം സ്വർണം നേടി ലോക ചാമ്പ്യനാകുന്ന റെക്കോർഡും താരത്തിന് സ്വന്തമായി. 2001ലാണ് മേരി ആദ്യമായി ലോക ചാമ്പ്യനാകുന്നത്.
ഇതോടെ ക്യൂബന്‍ ഇതിഹാസ താരം ഫെലിക്സ് സാവോന്റെ റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് മേരി കോം.