Home> Sports
Advertisement

ഉത്തേജക മരുന്ന് കേസ് : ഷറപ്പോവയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി ; അപ്പീല്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി

റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ഉത്തേജക മരുന്ന് കേസില്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ അപ്പീല്‍ പരിഗണിക്കുന്നത് സെപ്തംബറിലേക്ക് മാറ്റി. അപ്പീലില്‍ അന്തിമ തീരുമാനം സെപ്റ്റംബറില്‍ പുറപ്പെടുവിക്കുവെന്ന് കോടതി അറിയിച്ചതോടെ അടുത്ത മാസം അഞ്ചിന് നടക്കാനിരിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാമെന്ന റഷ്യന്‍ താരത്തിന്‍റെ മോഹങ്ങള്‍ അവസാനിച്ചു.

ഉത്തേജക മരുന്ന് കേസ് : ഷറപ്പോവയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി ; അപ്പീല്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി

ബ്രസീലിയ: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ഉത്തേജക മരുന്ന് കേസില്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ അപ്പീല്‍ പരിഗണിക്കുന്നത് സെപ്തംബറിലേക്ക് മാറ്റി. അപ്പീലില്‍ അന്തിമ തീരുമാനം സെപ്റ്റംബറില്‍ പുറപ്പെടുവിക്കുവെന്ന് കോടതി അറിയിച്ചതോടെ അടുത്ത മാസം അഞ്ചിന് നടക്കാനിരിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാമെന്ന റഷ്യന്‍ താരത്തിന്‍റെ മോഹങ്ങള്‍  അവസാനിച്ചു.

നിരോധിത ഉത്തേജക ഔഷധങ്ങളുടെ പട്ടികയിലുള്ള മെല്‍ഡോണിയം ഉപയോഗിച്ചതാണ് ഷറപ്പോവയ്ക്ക് തിരിച്ചടിയായത്. ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ അവസാനിച്ചതോടെ ടെന്നീസില്‍ നിന്ന്  വിരമിക്കാനുള്ള ഷറപ്പോവയുടെ തീരുമാനത്തിന് സാധ്യതയും കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജനുവരിയില്‍ നടന്ന ഉത്തേജകമരുന്നു പരിശോധനയില്‍ നിരോധിക്കപ്പെട്ട മെല്‍ഡോണിയം എന്ന ഔഷധം ഷറപ്പോവ ഉപയോഗിച്ചതായി ലോക ഉത്തേജകമരുന്നു വിരുദ്ധ ഏജന്‍സി(വാഡ) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ഷറപ്പോവയെ  രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഷറപ്പോവയുടെ വിലക്ക് 2018 ജനുവരി 26നാണ് അവസാനിക്കൂന്നത്.

Read More