Home> Sports
Advertisement

LaLiga 2020-21 : ലാലിഗയിൽ ആര് മുത്തമിടുമെന്ന് ഇന്ന് അറിയാം, അത്ലെറ്റികോ മാഡ്രിഡ് റയൽ വയ്യഡൗലീഡിനെയും റയൽ മാഡ്രിഡ് വിയ്യറയലിനെയും നേരിടും

ഇന്ന് രാത്രി 9.30നാണ് ലാലിഗ് സീസൺ 2020-21 സീസണിന്റെ അവസാന മത്സരങ്ങൾ. അത്ലെറ്റികോ എവെ മത്സരത്തിൽ വയ്യഡൗലീഡിനെ നേരിടുമ്പോൾ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലാണ് റയൽ മാഡ്രിഡ് വിയ്യറയലുമായി ഏറ്റുമുട്ടുക.

LaLiga 2020-21 : ലാലിഗയിൽ ആര് മുത്തമിടുമെന്ന് ഇന്ന് അറിയാം, അത്ലെറ്റികോ മാഡ്രിഡ് റയൽ വയ്യഡൗലീഡിനെയും റയൽ മാഡ്രിഡ് വിയ്യറയലിനെയും നേരിടും

Madrid : ലാലിഗയിൽ (LaLiga 2020-21) ഇന്ന് കപ്പിനായിട്ടുള്ള മാഡ്രിഡ് ഡെർബി (Madrid Derby). വർഷങ്ങൾക്ക് ശേഷമാണ് സ്പെയിനിലെ ക്ലബ് ഫുട്ബോൾ രാജാക്കാന്മാരെ കണ്ടെത്താൻ ഒരു ഫോട്ടോഫിനിഷ് എന്ന് സ്ഥിതി ഉണ്ടാകുന്നത്. 2015-16 സീസണിന് ശേഷം ആദ്യമായിട്ടാണ് ലാലിഗയിൽ കപ്പിനായി ഒരു ക്ലോസ് ഫൈറ്റിന് അവസരം തെളിയുന്നത്.

ഇന്ന് ലാലിഗയിൽ സീസണിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ഫുട്ബോൾ ലോകം മുഴുവനും രണ്ട് മാഡ്രിഡ് ടീമുകളുടെ മത്സരങ്ങളിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് സംശമില്ലാതെ തന്നെ പറയാം. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അത്ലെറ്റികോ മാഡ്രിഡ് റെലീഗേഷൻ പട്ടികയിലുള്ള റയൽ വയ്യഡൗലീഡിനെയാകും നേരിടുക. തൊട്ട് പിന്നാലെ രണ്ട് പോയിന്റ് വ്യത്യാസത്തിലുള്ള റയൽ മാഡ്രിഡ് ആകട്ടെ യുറോപ്പ യോഗ്യത ലക്ഷ്യമിട്ടിറങ്ങുന്ന വിയ്യറയലുമായി ഏറ്റുമുട്ടും.

ALSO READ : Laliga 2020-21 : ലാലിഗ കിരീടപ്പോരാട്ടം ഇനി മാഡ്രിഡ് ഡെർബി, ഫോട്ടോഫിനിഷിൽ Barcelona പുറത്ത്

ഇന്ന് നടക്കുന്ന മത്സരങ്ങളിൽ അത്ലെറ്റികോയ്ക്കും റയലിനും കപ്പ് സ്വന്തമാക്കാൻ വിജയം അനിവാര്യമാണ്. അഥവാ ഇന്ന് നടക്കുന്ന മത്സരത്തിൽ അത്ലെറ്റികോ സമനില വഴങ്ങി റയൽ ജയിച്ചാൽ കപ്പ് സിനദിൻ സിദാനും സംഘവും റയൽ മാഡ്രിഡിലേക്കെത്തിക്കും. അതേസമയം ഇന്ന് മറ്റൊരു മത്സരത്തിനിറങ്ങുന്ന ബാഴ്സലോണയ്ക്ക് ലാലിഗ കിരീടപ്പോരാട്ടത്തിൽ ഇനിയും ഒന്നും ചെയ്യാനില്ല. നിലിവൽ 76 പോയിന്റുമായി ബാഴ്സ മൂന്നാം സ്ഥാനത്താണ്. അത്ലോറ്റികോയ്ക്ക് 83-ും, റയലിന് 81 പോയിന്റുമാണ് അവസാന മത്സരം ശേഷിക്കവെ ഉള്ളത്.

ALSO READ : Ligue 1 : ഫ്രഞ്ച് ലീഗിലും ഫോട്ടോഫിനിഷ്, കിരീടം സ്വന്തമാക്കുന്നത് ലീലോ നെയ്മറുടെ പിഎസ്ജിയോ എന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കണം

2013-14 സീസണിലാണ് അവസാനമായി സിമിയോണിയും സംഘവും ലാലിഗയിൽ മുത്തമിടുന്നത്. കിരീട നേട്ടത്തിനായി അത്ലെറ്റികോ താരങ്ങൾ ജീവൻ വരെ നൽകാൻ തയ്യറാണെന്ന് കോച്ച് ഡിഗോ സിമിയോണി മത്സരത്തിന് തലേദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. ലൂയിസ് സുവാരിസിനെ കൂടാതെ മറ്റൊരു താരബലമില്ലാത്ത അത്ലെറ്റികോ സിമിയോണിയുടെ കീഴിൽ അണിനിരത്തിയത് മികച്ച ഗെയിം പ്ലാനിങ്ങുകളായിരുന്നു. 

ഇന്നത്തെ മത്സരത്തിൽ റയലിനെ വലയ്ക്കുന്നത് ഈഡൻ ഹസാർഡിന്റെ അഭാവമാണ്. നിർണായക മത്സരത്തിൽ പരിക്കേറ്റ് ഹസാർഡിനെ ഒഴുവാക്കിയായിരിക്കും സിദാൻ തന്റെ ആദ്യ ഇലവൻ ഇന്ന് നിർണിയിക്കുക. എന്നാൽ ഈ സീസണിൽ റയലിന് ഹസാർഡിന്റെ പ്രകടനത്തിൽ നിന്ന് കാര്യമായ സംഭാവന ഒന്നും ലഭിച്ചിട്ടില്ല. ഈ സീസണിൽ മാത്രമല്ല ഹസാർഡിന് ഇതുവരെ റയലിനായി കാര്യമായ ഒരു സംഭാവ പോലും നൽകാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. പരിക്കേറ്റ് ടീമിലേക്ക് നായകൻ സെർജിയോ റാമോസ് തിരിച്ചെത്തിയതാണ് റയലിന് ആശ്വസിക്കാനുള്ള ഏക ഘടകം. 

ALSO READ : UEFA Champions League Final വേദി മാറ്റി, ഈസ്താംബൂളിൽ നടക്കേണ്ടിയിരുന്ന മത്സരം പോർച്ചുഗല്ലിൽ നടത്തും

ഇന്ന് രാത്രി 9.30നാണ് ലാലിഗ് സീസൺ 2020-21 സീസണിന്റെ അവസാന മത്സരങ്ങൾ. അത്ലെറ്റികോ എവെ മത്സരത്തിൽ വയ്യഡൗലീഡിനെ നേരിടുമ്പോൾ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലാണ് റയൽ മാഡ്രിഡ് വിയ്യറയലുമായി ഏറ്റുമുട്ടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More