Home> Sports
Advertisement

കൊൽക്കത്ത ടെസ്റ്റ്‌: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; രക്ഷകനായി മഴ

ശ്രീലങ്കയ്ക്കെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 74/5 എന്ന നിലയിലാണ് ഇന്ത്യ. രണ്ടാംദിനവും മത്സരത്തെ മഴ തടസപ്പെടുത്തി. നാല് വീതം റൺസ് നേടിയ അജിങ്ക്യ രഹാനെ, ആർ.അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്.

കൊൽക്കത്ത ടെസ്റ്റ്‌: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; രക്ഷകനായി മഴ

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 74/5 എന്ന നിലയിലാണ് ഇന്ത്യ. രണ്ടാംദിനവും മത്സരത്തെ മഴ തടസപ്പെടുത്തി. നാല് വീതം റൺസ് നേടിയ അജിങ്ക്യ രഹാനെ, ആർ.അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. 

47 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വർ പൂജാരയുടെ ഒറ്റയാള്‍ പട്ടാളത്തിന്‍റെ പോരാട്ടത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആറ് റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയാണ് പൂജാരയ്ക്ക് കൂട്ട്.

ഇന്നലെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.  മഴ കളിച്ച കൊൽക്കത്തയിൽ ആദ്യ ദിനം 11.5 ഓവർ മാത്രമാണ് കളിനടന്നത്. 17 റൺസ് മാത്രം നേടിയ ഇന്ത്യയ്ക്ക് മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി. നഷ്ടപ്പെടുത്തിയിരുന്നു. ലങ്കയ്ക്ക് വേണ്ടി ലക്മാൽ മൂന്നും ശനങ്ക രണ്ടും വിക്കറ്റുകൾ നേടി. 

Read More