Home> Sports
Advertisement

Bino George : ഇനി ഈസ്റ്റ് ബംഗാളിന് കപ്പെടുത്ത് കൊടുക്കാൻ ബിനോ ജോർജ് കൊൽക്കത്തയിലേക്ക്

ISL Transfer News ഡ്യൂറണ്ട് കപ്പും കൽക്കട്ട ഫുട്ബോൾ ലീഗ് പ്രീമിയർ ഡിവിഷൻ മത്സരങ്ങളിലേക്ക് തയ്യറെടുക്കുന്ന ഈസ്റ്റ് ബംഗാളിന്റെ റിസർവ് ടീമിനെയാണ് ബിനോ ജോർജ് നയിക്കുക.

Bino George : ഇനി ഈസ്റ്റ് ബംഗാളിന് കപ്പെടുത്ത് കൊടുക്കാൻ ബിനോ ജോർജ് കൊൽക്കത്തയിലേക്ക്

കൊൽക്കത്ത : കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടി കൊടുത്ത കോച്ച് ബിനോ ജോർജ് ഈസ്റ്റ് ബംഗാളിനോടൊപ്പം ചേരും. ഈസ്റ്റ് ബംഗാളിന്റെ റിസർവ് ടീമിന്റെ കോച്ച് എന്നതിനൊപ്പം പ്രധാന ടീമിന്റെ സഹപരിശീലകനായിട്ടുമാണ് ചുമതല ലഭിക്കും. ഒരു വർഷത്തേക്കാണ് കരാർ. 

ഡ്യൂറണ്ട് കപ്പും കൽക്കട്ട ഫുട്ബോൾ ലീഗ് പ്രീമിയർ ഡിവിഷൻ മത്സരങ്ങളിലേക്ക് തയ്യറെടുക്കുന്ന ഈസ്റ്റ് ബംഗാളിന്റെ റിസർവ് ടീമിനെയാണ് ബിനോ ജോർജ് നയിക്കുക. 45കാരനായ ബിനോ ജോർജ് ഐ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് പരിശീലനം നൽകിയതിന് പിന്നാലെയാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിന്റെ നയിക്കാൻ നിയോഗിക്കപ്പെട്ടത്. 32 തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട പശ്ചിമ ബംഗാളിനെ പെനാൽറ്റിയിൽ തകർത്താണ് ബിനോയുടെ നേതൃത്വത്തിൽ കേരളം കപ്പ് ഉയർത്തുന്നത്. 

ALSO READ : Kerala Blaster FC : ആ പ്രതീക്ഷയും അവസാനിച്ചു; പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ല

ഡ്യൂറണ്ട് കപ്പിലെ കൊൽക്കത്ത ഡെർബിയിലൂടെയാണ് ബിനോ ഈസ്റ്റ് ബംഗാളുമായിട്ടുള്ള കരിയറിന് തുടക്കമിടുക. ഓഗസ്റ്റ് 16ന് എടികെ മോഹൻ ബഗാനെയാണ് ഈസ്റ്റ ബംഗാൾ ആദ്യം നേരിടുക. 

കേരളത്തിന് സന്തോഷ് ട്രോഫി നേടി കൊടുക്കുന്നതിന് മുമ്പ് ബിനോ ജോർജ് ഗോകുല കേരള ഫ്രാഞ്ചൈസിക്ക് വിവിധ ലീഗുകളിൽ കപ്പ് നേടിക്കൊടുത്തിട്ടുണ്ട്. ഇന്ത്യൻ വുമെൻസ് ലീഗ്, ഡ്യൂറണ്ട് കപ്പ്, ഐ-ലീഗ് തുടങ്ങിയ ലീഗ് മത്സരങ്ങളിലാണ് അഞ്ച് വർഷം കൊണ്ട് ഗോകുലത്തിനായി ബിനോ കിരീടം നേടി കൊടുത്തത്. 

ALSO READ : FIFA World Cup 2022 : ലോകകപ്പിനായി ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

അതേസമയം ഈസ്റ്റ് ബംഗാൾ തങ്ങളുടെ ടീമിനായി വലിയ നിക്ഷേപകരെ സമീപിക്കുകയാണ്. ഐസിഎൽ അടുത്ത സീസണിന് വേണ്ടി ഇമാമി ഗ്രൂപ്പമായി അവസാനഘട്ട ചർച്ച പുരോഗമിക്കുകയാണ്. കൂടാതെ ഐഎസ്എൽ ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ മുംബൈ സിറ്റി എഫ്സിയുടെ മുൻ പരിശീലകൻ ജോർജ് കോസ്റ്റ എന്നിവരെയും ടീം പരിഗണിക്കുന്നണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More