Home> Sports
Advertisement

ഐഎസ്എല്‍ സീസണ്‍ 3‍: കേരള ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോരാട്ടം ഇന്ന് കൊച്ചിയില്‍

ഐസ്എല്‍ മൂന്നാം സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ആദ്യ ഹോം മത്സരം.ഇന്ന് വൈകിട്ട് ഏഴു മണിയോടു കൂടി മത്സരം ആരംഭിക്കും. മത്സരത്തിന്‍റെ മുന്നോടിയായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുല്‍ത്തകിടികള്‍ ഒരുക്കി.അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‍റെ എതിരാളികള്‍.

ഐഎസ്എല്‍ സീസണ്‍ 3‍: കേരള ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോരാട്ടം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഐസ്എല്‍ മൂന്നാം സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ആദ്യ ഹോം മത്സരം.ഇന്ന് വൈകിട്ട് ഏഴു മണിയോടു കൂടി മത്സരം ആരംഭിക്കും. മത്സരത്തിന്‍റെ മുന്നോടിയായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുല്‍ത്തകിടികള്‍ ഒരുക്കി.അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‍റെ എതിരാളികള്‍.

അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനായി ഒരുക്കുന്ന പുതിയ പ്രതലത്തിലാണ് കളി. ഇരുടീമുകളും ഇന്നലെ നെഹ്‌റു സ്‌റ്റേഡിയത്തിലെ പുതിയ മൈതാനത്ത് പരിശീലനത്തിനിറങ്ങിയില്ല. അവസാനഘട്ട പണികള്‍ നടക്കുന്നതിനാലാണിത്.

ലീഗിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ്‌ എഫ്സിയോട് ഒരു ഗോളിന് തോറ്റെങ്കിലും സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ടീം ശ്രമിക്കുക. അതേസമയം, തങ്ങളുടെ ആദ്യ മത്സരത്തില്‍, കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരെ സമനിയലില്‍ തളച്ചാണ് ആദ്യ സീസണിലെ ചാമ്പ്യന്‍മാര്‍ കൊച്ചിയില്‍ എത്തിയത്. അതുകൊണ്ടുതന്നെ ജയിച്ചില്ലങ്കിലും സമനില നേടി ഒരു പോയിന്റ്‌ സ്വന്തമാക്കാനാകും അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ശ്രമിക്കുക.

ആദ്യ സീസണില്‍ കൊച്ചിയില്‍ കൊല്‍ക്കത്തയെ 2-1ന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. കൊലക്കത്തയില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. എന്നാല്‍, കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയെല്‍ക്കേണ്ടി വന്നു. രണ്ട് മത്സരങ്ങളിലും അത്‌ലറ്റികോ കൊല്‍ക്കത്തയോട് പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്തയില്‍ വച്ച് 2-1നും കൊച്ചിയില്‍ 3-2നും. ഈ പരാജയങ്ങള്‍ക്ക് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ബ്ലാസ്‌റ്റേഴ്‌സിന് കൈവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന പ്രകടനം ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ആദ്യ മത്സരത്തിലുണ്ടായ പിഴവുകള്‍ പരിഹരിക്കുന്നതിനായാണ് ഇന്നലെ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കോച്ച് സ്റ്റീവ് കോപ്പല്‍ ബ്ലാസ്‌റ്റേഴ്‌സിനായി പ്രത്യേക പരിശീലനം നടത്തിയത്. കളി നിയന്ത്രിക്കാന്‍ മികച്ച സെന്റര്‍ മിഡ് ഫീല്‍ഡറില്ലാത്തതാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പോരായ്മ.ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സാന്നിധ്യം മുഹമ്മദ് റാഫിയും പ്രശാന്തുമാണ് . മറ്റ് മലയാളികളായ റിനോ ആന്റോയും, സി.കെ വിനീതും എഎഫ്‌സി കപ്പ് കളിക്കുന്ന ബംഗളുരു ടീമിനൊപ്പമാണ് .

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച്  കരുത്തു കൂടുതല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കാണ്. മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയെ ഏക സ്‌ട്രൈക്കറായി അവതരിപ്പിച്ച് 4-5-1 ശൈലിയിലാണ് കഴിഞ്ഞ ദിവസം ചെന്നൈയിന്‍ എഫ്‌സിക്കെതിരെ അവര്‍ കളത്തിലെത്തിയത്. കനേഡിയന്‍ രാജ്യാന്തരതാരവും കഴിഞ്ഞ സീസണില്‍ 11 ഗോളുകള്‍ നേടുകയും ചെയ്ത ഇയാന്‍ ഹ്യൂമിന്‍റെ സാന്നിധ്യവുമാണ് അവര്‍ക്ക് മുതല്‍ക്കൂട്ട്.

Read More