Home> Sports
Advertisement

Kerala Blasters : മജീഷ്യൻ ലൂണ ഇനി പത്താം നമ്പർ ജേഴ്സിയിൽ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങും; രാഹുൽ ഇനി കെപിആർ7

Kerala Blasters Jersey : സഹൽ അബ്ദുൽ സമദിന് പിന്നാലെ കെപി രാഹുലും കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യുഹം നിലനിൽക്കെയാണ് രാഹുലിന്റെ ഏഴാം നമ്പർ ജേഴ്സി പ്രഖ്യാപനം

Kerala Blasters : മജീഷ്യൻ ലൂണ ഇനി പത്താം നമ്പർ ജേഴ്സിയിൽ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങും; രാഹുൽ ഇനി കെപിആർ7

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ലിറ്റിൽ മജീഷ്യൻ അഡ്രിയാൻ ലൂണ ഇനി പത്താം നമ്പർ ജേഴ്സിയിൽ മഞ്ഞപ്പടയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങും. 20-ാം നമ്പർ ജേഴ്സിയിൽ കഴിഞ്ഞ സീസൺ വരെ കളിച്ച താരം ഇനി പത്താം നമ്പർ അണിഞ്ഞാകും കൊമ്പന്മാരുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുക. ഒപ്പം യുറുഗ്വെയിൻ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായേക്കുമെന്ന് അഭ്യുഹങ്ങൾ നിലനിൽക്കുന്നു. കൂടാതെ ബ്ലാസ്റ്റേഴ്സിലെ മലയാളി താരമായ കെപി രാഹുലിന്റെ ജേഴ്സി നമ്പരിലും മാറ്റം. 17-ാം നമ്പർ താരം ഇനി ഏഴാം നമ്പർ ജേഴ്സി അണിഞ്ഞാകും ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടുക.

നേരത്തെ ഹർമൻജോട്ട് ഖബ്രയ്ക്കായിരുന്നു ബ്ലാസ്റ്റേഴ്സിലെ പത്താം നമ്പർ ജേഴ്സി. ഫുൾ ബാക്ക് താരം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയപ്പോഴാണ് ലൂണയ്ക്ക് പത്താം നമ്പർ ജേഴ്സി ലഭിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണിനായി തയ്യാറെടുക്കുന്ന താരത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാം ക്ലബ് ലൂണയ്ക്ക് പത്താം നമ്പർ ജേഴ്സി നൽകിയ വിവരം അറിയിച്ചിരിക്കുന്നത്.

ALSO READ : Rino Anto Job: ഇന്ത്യൻ ഫുട്‌ബോൾ താരം റിനോ ആന്റോക്ക് സ്പോർട്സ് ക്വാട്ടയിൽ ജോലിയില്ല; നിലപാട് സംസ്ഥാന സർക്കാരിന്

മോഹൻ ബഗാനിലേക്ക് പോയ സഹൽ അബ്ദുൽ സമദിന് പിന്നാലെ ടീമിലെ മറ്റൊരു മലയാളി താരമായ രാഹുലും ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യുഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ അതിനെല്ലാം തടയിട്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് രാഹുലിന്റെ ഏഴാം നമ്പർ ജേഴ്സി പ്രഖ്യാപനം നടത്തിയത്. ബഗാനിലേക്ക് പോയ മറ്റൊരു ബ്ലാസ്റ്റേഴ്സ് താരം പ്യൂട്ടിയയ്ക്ക് പകരമാണ് ക്ലബ് രാഹുലിന് ഏഴാം നമ്പർ ജേഴ്സി നൽകിയത്. വിങ് താരമായി കളിക്കുന്ന രാഹുൽ സ്ട്രൈക്കർ പൊസിഷനിലേക്ക് മാറിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
Read More