Home> Sports
Advertisement

Ivan Vukomanovic : വുകോമാനോവിച്ച് മാജിക്ക് 2025 വരെ; കേരള ബ്ലാസ്റ്റേഴ്സുമായിട്ടുള്ള കരാർ നീട്ടി സെർബിയൻ കോച്ച്

Kerala Blasters Coaches എട്ട് ഐഎസ്എൽ സീസണുകളിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ കോച്ചാണ് ഇവാൻ.

Ivan Vukomanovic : വുകോമാനോവിച്ച് മാജിക്ക് 2025 വരെ; കേരള ബ്ലാസ്റ്റേഴ്സുമായിട്ടുള്ള കരാർ നീട്ടി സെർബിയൻ കോച്ച്

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സുമായിട്ടുള്ള കരാർ നീട്ടി കോച്ച് ഇവാൻ വുകോമാനോവിച്ച്. 2025 വരെ മൂന്ന് വർഷത്തേക്കാണ് കൊമ്പന്മാരെ നയിക്കാനുള്ള കരാർ നീട്ടിയിരിക്കുന്നത്. 2021 ജൂണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി ഇവാൻ വുകോമാനോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് നിയമിക്കുന്നത്. 

ഐഎസ്എൽ 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് നയിച്ചത് വുകോമാനോവിച്ചിന്റെ കീഴിലുള്ള ചിട്ടായ കോച്ചിങിലൂടെയായിരുന്നു. സെർബിയൻ കോച്ചിന്റെ കീഴിയിൽ നിരവിധി റിക്കോർഡുകളാണ് മഞ്ഞപ്പട ഈ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. 

ALSO READ : ISL 2021-22 : ബ്ലാസ്റ്റേഴ്സിനെ കൊമ്പന്മാരാക്കിയതിൽ നിർണായക പങ്ക് ഇദ്ദേഹത്തിനുമുണ്ട്; കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ്

ബ്ലാസ്റ്റേഴ്സ് ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം സ്വന്തമാക്കിയത് വുകോമാനോവിച്ചിന്റെ കാലത്താണ്. അതെ പോലെ തന്നെ ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റും ബ്ലാസ്റ്റേഴ്സിന് നേടി കൊടുത്തത് ഈ സെർബിയൻ കോച്ച് തന്നെയാണ്. 

ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിച്ചതും ഇവാന്റെ കോച്ചിങ് മികവായിരുന്നു. ഇടയ്ക്ക് ടീമിൽ കോവിഡ് ബാധ ഉടലെടുത്തതിനെ തുടർന്നാണ് ടീം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 

ALSO READ : ISL 2021-22 :"കേറി വാടാ മക്കളേ" മഞ്ഞപ്പടയെ ഗോവയിലേക്ക് ക്ഷണിച്ച് ആശാനും പിള്ളേരും

എട്ട് ഐഎസ്എൽ സീസണുകളിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ കോച്ചാണ് ഇവാൻ. കേരള ടീമിന് ഐഎസ്എല്ലിന്റെ ഫൈനലിലിൽ എത്തുക്കുന്ന മൂന്നാമത്തെ കോച്ചും കൂടിയാണ് ഇവാൻ. 2021ൽ ഒരു വർഷത്തേക്കുള്ള കരാറായിരുന്നു സെർബിയൻ കോച്ചിനെ ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്കെത്തിച്ചത്. 

ബെൽജിയത്തിലെ ടോപ് ലീഗ് ക്ലബായ സ്റ്റാൻഡേർഡ് ലീഗിലുടെയാണ് വുക്കോമാനോവിച്ച് പരിശീലനം തുടങ്ങുന്നത്. അസിസ്റ്റന്റ് കോച്ചായി പ്രവേശിച്ച് വുകോമാനോവിച്ച് പിന്നീട് ആ ക്ലബിൽ തന്നെ 2014 സീസണിൽ മുഖ്യ പരിശീലകനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. തുടർന്ന് സ്ലോവാക്യൻ ലീഗിലേക്ക് മാറുകയായിരുന്നു വുകോമാനോവിച്ച്. 2016 സീസണിൽ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ ഹെഡ് കോച്ചായി നിയമിക്കുകയും ചെയ്തു. ഈ സീസണിൽ ടീം വുകോമാനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒരു സീസണും കൂടി വുകോമാനോവിച്ച് സ്ലോവാക്യൻ ലീഗിൽ തുടർന്നു. ശേഷം 2019-20 സീസണിൽ സൈപ്രസ് ലീഗിൽ താത്ക്കാലിക കോച്ചായി പ്രവർത്തിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More