Home> Sports
Advertisement

KCA Election : ബിനീഷ് കോടിയേരി കെസിഎ നേതൃസ്ഥാനത്ത്; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

Kerala Cricket Association Election കെസിഎയിലേക്ക് ബിസിസിഐ മുൻ വൈസ് പ്രസിഡിന്റ് ജയേഷ് ജോർജ് തിരികെയെത്തുകയും ചെയ്തു

KCA Election : ബിനീഷ് കോടിയേരി കെസിഎ നേതൃസ്ഥാനത്ത്; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

തിരുവനന്തപുരം : അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെസിഎയുടെ ജോയിന്റെ സെക്രട്ടറിയായിട്ടാണ് സിനിമ നടനും കൂടിയായ ബിനീഷിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നായിരുന്നു. എതിർ സ്ഥാനാർഥിയായി മറ്റൊരു നാമനിർദേശം ലഭിക്കാത്ത പശ്ചാത്തലത്തിൽ ബിനീഷ് എതിരില്ലാതെ കെസിഎ നേതൃസ്ഥാനത്തേക്കെത്തുകയായിരുന്നു. 

ബിസിസിഐ മുൻ വൈസ് പ്രസിഡിന്റ് ജയേഷ് ജോർജ് തിരികെ കെസിഎയിലേക്കെത്തി. കെസിഎ അധ്യക്ഷനായിട്ടാണ് ജയേഷ് ജോർജിന്റെ മടങ്ങി വരവ്. ബിനീഷിനെയും ജയേഷിനെയും കൂടാതെ സെക്രട്ടറിയായി വിനോദ് എസ് കുമാർ, വൈസ് പ്രസിഡന്റായി പി ചന്ദ്രശേഖർ, ട്രഷററായി കെ.എം അബ്ദുൽ റഹിമാൻ, കൌൺസിലറായി സതീശൻ എന്നിവരും എതിരില്ലാതെ കെസിഎയുടെ നേതൃത്തിലേക്കെത്തി. 

ALSO READ : IPL 2023 : ബ്രാവോയെ കൈവിട്ട് സിഎസ്കെ, ക്യാപ്റ്റനെ ഒഴിവാക്കി ഹൈദരാബാദ്; ഐപിഎൽ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഇങ്ങനെ

നേരത്തെ കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് ബിനീഷ് കോടിയേരി പിന്തുണച്ച പാനൽ വോട്ടെടുപ്പിലൂടെ ജയിച്ചിരുന്നു. 50 ക്ലബുകൾക്കായിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ടായിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More