Home> Sports
Advertisement

ISL 2021-22 | താരങ്ങൾക്ക് കോവിഡ് ബാധിച്ചാൽ മത്സരം മാറ്റിവെക്കില്ല; ടീമിൽ 15 താരങ്ങൾ ഉണ്ടെങ്കിൽ മത്സരം നടത്തും, ഐഎസ്എല്ലിലെ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ ഇങ്ങനെ

ഇനി ഒരു ടീമിന് 15 താരങ്ങളെ അണിനിരത്താൻ സാധിച്ചില്ലെങ്കിൽ എതിർ ടീം ജയിച്ചതായി കണക്കാകും. അതും 0-3 ഗോൾ റേറ്റിങ്ങിലാകും ജയം കണക്കാകുക.

ISL 2021-22 | താരങ്ങൾക്ക് കോവിഡ് ബാധിച്ചാൽ മത്സരം മാറ്റിവെക്കില്ല; ടീമിൽ 15 താരങ്ങൾ ഉണ്ടെങ്കിൽ മത്സരം നടത്തും, ഐഎസ്എല്ലിലെ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ ഇങ്ങനെ

ഗോവ: എടികെ മോഹൻ ബാഗൻ (ATK Mohan Bagan) താരത്തിന് കോവിഡ് ബാധിച്ചതിനെ തുടന്ന് ഇന്നലെ ജനവുരി 8ന് നടത്താൻ തീരുമാനിച്ചിരുന്ന എടികെ ഒഡിഷ എഫ്സി മത്സരം മാറ്റിവെച്ചിരുന്നു. എന്നാൽ ഇനി അങ്ങനെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ മത്സരങ്ങൾ മാറ്റിവെക്കേണ്ടതില്ല എന്നാണ് ഐഎസ്എൽ (ISL) സംഘാടകരുടെയും ടീമുകളുടെ തീരുമാനം. (ISL Bio-Bubble New Rule)

പകരം ഒരു ടീമിൽ 15 താരങ്ങൾ കോവിഡ് ബാധിതർ അല്ലെങ്കിൽ അവരെ വെച്ച് മത്സരം നടത്തണമെന്നാണ് ഐഎസ്എൽ മുന്നോട്ട് വെക്കുന്ന നിർദേശം. ഇനി ഒരു ടീമിന് 15 താരങ്ങളെ അണിനിരത്താൻ സാധിച്ചില്ലെങ്കിൽ എതിർ ടീം ജയിച്ചതായി കണക്കാകും. അതും 0-3 ഗോൾ റേറ്റിങ്ങിലാകും ജയം കണക്കാകുക. 

ALSO READ : ATK മോഹൻ ബാഗാന്റെ പേരിൽ നിന്ന് ATK നീക്കം ചെയ്യും; പുതിയ നീക്കവുമായി RPSG ഗ്രൂപ്പ്

ഇനി രണ്ട് ടീമുകൾക്ക് 15 താരങ്ങളെ വീതം അണിനിരത്താൻ സാധിക്കില്ലെങ്കിൽ മത്സരം സമനിലയായി കണക്കാകും. ഇരു ടീമുകൾക്കും ഒരു പോയിന്റ് വീതം നൽകും. 

കോവിഡ് മാനദണ്ഡങ്ങൾ ശക്തമാക്കുന്നതോടെ ടീമുകൾ ബയോബബിൾ നിയമങ്ങൾ കർശനമാക്കുമെന്ന് നിഗമനത്തിലാണ് സംഘാടകർ നിയമങ്ങൾ ശക്തമാക്കാൻ ഒരുങ്ങിയിരിക്കുന്നത്. എടികെ ബയോബബിൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതാണ് താരത്തിന് കോവിഡ് ബാധിച്ചെന്ന് ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ALSO READ : കേരള ബ്ലാസ്റ്റേഴ്സിന്റെ മാറ്റം കോച്ച് വുകോമാനോവിച്ച് വന്നതിന് ശേഷമല്ല; നിർണായക പങ്ക് ഇദ്ദേഹത്തിനും കൂടി ഉണ്ട്

താരങ്ങൾക്കുള്ള കോവിഡ് പരിശോധന സംഘാടകർ തന്നെ നടത്തും. അതുകൊണ്ട് കോവിഡ് ബാധ മറച്ച് വെക്കാൻ സാധിക്കില്ല. 

ഇന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിൽ ഏറ്റമുട്ടും. ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ബ്ലാസറ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. 16 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. വൈകിട്ട് 7.30നാണ് മത്സരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More