Home> Sports
Advertisement

കനത്ത തണുപ്പിലും ചൂടന്‍ പോരാട്ടം; ഓരോ ഗോള്‍ വലയിലാക്കി ബ്ലാസ്റ്റേഴ്സും ഡൈനാമോസും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മഞ്ഞക്കുപ്പായമുപേക്ഷിച്ച് കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഡൽഹിക്കെതിരെ ആദ്യഗോൾ. പന്ത്രണ്ടാം മിനുട്ടിൽ ഇയാൻ ഹ്യുമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. ഐഎസ്എല്ലില്‍ ഇയാൻ ഹ്യുമിന്‍റെ ഈ സീസണിലെ ആദ്യത്തെ ഗോളാണിത്.

കനത്ത തണുപ്പിലും ചൂടന്‍ പോരാട്ടം; ഓരോ ഗോള്‍ വലയിലാക്കി ബ്ലാസ്റ്റേഴ്സും ഡൈനാമോസും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മഞ്ഞക്കുപ്പായമുപേക്ഷിച്ച് കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഡൽഹിക്കെതിരെ ആദ്യഗോൾ. പന്ത്രണ്ടാം മിനുട്ടിൽ ഇയാൻ ഹ്യുമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. ഐഎസ്എല്ലില്‍ ഇയാൻ ഹ്യുമിന്‍റെ ഈ സീസണിലെ  ആദ്യത്തെ ഗോളാണിത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമാണ്. ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഹ്രസ്വ-ദീര്‍ഘകാല നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് വിജയിച്ചാല്‍ എല്ലാം ശരിയാകുമെന്നും പരിശീലകന്‍ ഡേവിഡ്‌ ജെയിംസ്‌ പറഞ്ഞു.

ഇതുവരെ നടന്ന എട്ടു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് ഒരെണ്ണം മാത്രമാണ്. ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച ഡേവിഡ് ജെയിംസും പരിക്കില്‍ നിന്ന് മോചിതനായ സികെ വിനീതും ആരാധകരുടെ ആവേശം കൂട്ടുകയാണ്.

Read More