Home> Sports
Advertisement

കേരള ബ്ലാസ്‌റ്റേഴ്‌സ് -മുംബൈ സിറ്റി പോരാട്ടം ഇന്ന് കൊച്ചിയില്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് -മുംബൈ സിറ്റി പോരാട്ടം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് ഏഴു മണിക്കാണ് നിര്‍ണായക പോരാട്ടം. മൂന്ന് കളികളില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകമായ മത്സരമായിരിക്കും. ഇരു ടീമുകളും പരിക്കേറ്റ നായകന്‍മാരില്ലാതെയാകും ഇന്ന് കളത്തിലിറങ്ങുക.തുടര്‍ച്ചയായ രണ്ട് പരാജയത്തിനൊടുവില്‍ ഡല്‍ഹിയുമായി നേടിയ സമനില മാത്രമാണ് ലീഗില്‍ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ നേട്ടം. സീസണില്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് -മുംബൈ സിറ്റി പോരാട്ടം ഇന്ന് കൊച്ചിയില്‍

കൊച്ചി :കേരള ബ്ലാസ്‌റ്റേഴ്‌സ് -മുംബൈ സിറ്റി പോരാട്ടം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് ഏഴു മണിക്കാണ് നിര്‍ണായക പോരാട്ടം. മൂന്ന് കളികളില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകമായ മത്സരമായിരിക്കും. ഇരു ടീമുകളും പരിക്കേറ്റ നായകന്‍മാരില്ലാതെയാകും ഇന്ന് കളത്തിലിറങ്ങുക.തുടര്‍ച്ചയായ രണ്ട് പരാജയത്തിനൊടുവില്‍ ഡല്‍ഹിയുമായി നേടിയ സമനില മാത്രമാണ് ലീഗില്‍ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ നേട്ടം. സീസണില്‍ 

ഒറ്റഗോളുപോലും നേടാത്ത ഏക ടീമും ബ്ലാസ്‌റ്റേഴ്‌സാണ്. അതുകൊണ്ടുതന്നെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആര്‍ത്തലക്കുന്ന അരലക്ഷത്തിലധികം കാണികള്‍ക്കുമുന്നില്‍ സീസണില്‍ മൂന്നാം വട്ടം പന്തുതട്ടാനിറങ്ങുമ്പോള്‍ ഒരു ജയമാണ് സ്റ്റീവ് കോപ്പലിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.

അതേസമയം ലീഗിലെ ഒന്നാമന്‍മാരായ നോര്‍ത്ത് ഇസ്റ്റ് യുണൈറ്റഡിനേയും പൂനെ സിറ്റിയേയും തോല്‍പിച്ച മുംബൈ സിറ്റി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി സമനില നേടിയിരുന്നു. ഡീഗോ ഫോര്‍ലാന്‍ എന്ന കരുത്തനായ നായകന്‍റെ അഭാവത്തിലാണ് മുംബൈ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുക. 

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് ഫോര്‍ലാന് പരിക്കേറ്റത്. പ്രണോയ് ഹാല്‍ഡറുടെ സേവനവും ഇന്ന് മുംബൈക്ക് ലഭിക്കില്ല. കഴിഞ്ഞ കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോയതാണ് ഹെല്‍ഡര്‍ക്ക് തിരിച്ചടിയായത്. ഹെല്‍ഡര്‍ക്ക് പകരം വിങ്ങുകളില്‍ക്കൂടി അതിവേഗ മുന്നേറ്റം നടത്തുന്ന ഹെയ്തി രാജ്യാന്തരതാരം സോണി നോര്‍ഡെ ആദ്യഇലവനില്‍ കളിച്ചേക്കും.

അതേസമയം, ലോകകപ്പ് യോഗ്യതാമത്സരത്തിനായി വടക്കേ അയര്‍ലന്റ് ടീമിനൊപ്പം ചേര്‍ന്ന മാര്‍ക്യൂ താരം ആരോണ്‍ ഹ്യൂംസ് തിരിച്ചെത്തുന്നത് പ്രതിരോധത്തിന് കരുത്ത് പകരുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ പ്രതീക്ഷ. ഹ്യൂസ് ഇന്ന് കളിക്കും. നിലവില്‍ പോയന്റ് പട്ടികയില്‍ മുംബൈ രണ്ടാമതും ബ്ലാസ്‌റ്റേഴ്‌സ് ഏഴാമതുമാണ്.

Read More