Home> Sports
Advertisement

പുണെയെ തോല്‍പ്പിച്ച് പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്

സീസണിലെ മൂന്നാം ഗോള്‍ നേടിയ അല്‍ഫാരോയുടെ മികവില്‍ പുണെ സിറ്റി എഫ്‌സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി. കളിയുടെ എഴുപ്പത്തിഒന്‍പതാം മിനിറ്റില്‍ ഉറുഗ്വായ് താരം എമിലിയാനോ അല്‍ഫാരോ നേടിയ ഉജ്ജ്വല ഗോളിലൂടെയായിരുന്നു ജയം.

പുണെയെ തോല്‍പ്പിച്ച് പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്

പുണെ: സീസണിലെ മൂന്നാം ഗോള്‍ നേടിയ അല്‍ഫാരോയുടെ മികവില്‍ പുണെ സിറ്റി എഫ്‌സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി. കളിയുടെ എഴുപ്പത്തിഒന്‍പതാം മിനിറ്റില്‍ ഉറുഗ്വായ് താരം എമിലിയാനോ അല്‍ഫാരോ നേടിയ ഉജ്ജ്വല ഗോളിലൂടെയായിരുന്നു ജയം. 

ഇരുനിരയും പത്തു പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. മുപ്പത്തിഎഴാം മിനിറ്റില്‍ നിസ്സാരമായൊരു ടാക്ളിങ്ങിന്‍റെ പേരില്‍ നോര്‍ത് ഈസ്റ്റ് ഡിഫന്‍ഡര്‍ നിര്‍മല്‍ ഛേത്രി ചുവപ്പുകാര്‍ഡുമായി പുറത്തായപ്പോഴാണ് ഗാലറി ആദ്യം ഞെട്ടിയത്. പിന്നീടുള്ള നിമിഷങ്ങളില്‍ ജൊനാഥന്‍ ലൂകയും അനിബാലും നയിച്ച പുണെ മുന്നേറ്റത്തെ ഏറെ പാടുപെട്ടാണ് നോര്‍ത് ഈസ്റ്റ് ചെറുത്തത്. 

ഗോള്‍വലക്കു കീഴില്‍ സുബ്രതാപാലും മികച്ച ഫോമിലായിരുന്നു. രണ്ടാം പകുതിയിലെ എഴുപ്പത്തിരണ്ടാം മിനിറ്റില്‍ പുണെ ഡിഫന്‍ഡര്‍ എഡ്വേര്‍ഡോ ഫെരീറ രണ്ടാം മഞ്ഞക്കാര്‍ഡുമായി മടങ്ങിയതോടെ ഇരുപക്ഷവും പത്തിലത്തെി. ഇതിനു പിന്നാലെയാണ് ഗോള്‍ പിറന്നത്. ബോക്‌സിന് തൊട്ടടുത്ത് നിന്ന ആല്‍ഫാരോയ്ക്ക് കറ്റ്‌സുമി റിട്ടേണ്‍ പാസ്സ് നല്‍കി.തുടര്‍ന്ന് പന്ത് നേരെ വലയിലെത്തിച്ച ആല്‍ഫാരെ നോര്‍ത്ത് ഈസ്റ്റിനെ വിജയിപ്പിക്കുകയായിരുന്നു. 

എഫ്‌സി ഗോവയ്ക്കും,കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെയുമുള്ള മത്സരങ്ങളില്‍ വിജയം നേടിയ നോര്‍ത്ത് ഈസ്റ്റ് ഇതോടെ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ്.

Read More