Home> Sports
Advertisement

ISL 2023-24 : ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ; പിന്നീട് നാല് ഗോളുകൾ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്

ISL 2023-24 Kerala Blasters vs FC Goa : രണ്ടാംപകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് നാല് ഗോളുകളും നേടിയത്.

ISL 2023-24 : ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ; പിന്നീട് നാല് ഗോളുകൾ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്

ISL 2023-24 Kerala Blasters vs FC Goa Updates : മൂന്ന് മത്സരങ്ങളുടെ തോൽവിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ബ്ലാസ്റ്റേഴ്സിനായി സ്ട്രൈക്കർ ദിമിത്രിയോസ് ഡമന്റക്കോസ് ഇരട്ട ഗോൾ നേടുകയും ചെയ്തു.

തകർന്നുപോയ ആദ്യപകുതി

മത്സരം തുടങ്ങിയ ആദ്യ 15 മിനിറ്റുകളിൽ ഗോവ ആക്രമണങ്ങൾക്ക് മുൻതൂക്കം നൽകി ബ്ലാസ്റ്റേഴ്സിന്റെ വല രണ്ട തവണ കുലിക്കി. ആറാം മിനിറ്റിൽ റോവ്ളിൻ ബോർജസാണ് മത്സരത്തിലെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് 17-ാം മിനിറ്റിൽ മുഹമ്മദ് യാസിർ ലീഡ് ഉയർത്തുകയും ചെയ്തു. കേരളത്തിന്റെ പ്രതിരോധത്തിൽ ഉണ്ടായ പിഴവുകൾ മുതലെടുത്താണ് ഗോവ ഗോളുകൾ നേടിയത്.

ALSO READ : Santosh Trophy 2024 : സന്തോഷ് ട്രോഫി എല്ലാ മത്സരങ്ങളും ഇനി ലൈവായി കാണാം; ഫിഫയുടെ ഈ ആപ്പിലൂടെ

ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംപകുതി

രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ തന്നെ മറുപടി ഗോളുകൾക്കായി ശ്രമം തുടർന്നിരുന്നു. എന്നാൽ അവയ്ക്കെല്ലാം ഫലം കണ്ടെത് ഡൈസൂകെ സാക്കായി സെറ്റ്പീസിലൂടെ നേടിയ ഗോളിലൂടെയാണ്. ഗോവൻ ബോക്സിന്റെ പുറത്ത് നിന്നും ലഭിച്ച ഫീക്കിക്ക് ഡൈസൂകെ നേരിട്ട് പോസ്റ്റിലേക്കെത്തിക്കുകയായിരുന്നു. ആ ഗോളോടെ കേരളം ഉണർന്നു. ഗോവൻ പോസ്റ്റിലേക്ക് കൊമ്പന്മാർ ആക്രമണവുമായി തുരുതുരെ എത്തി. 

അതിന്റെ ഫലമായി ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ലഭിക്കുകയും ചെയ്തു. ഡൈസൂകെ നൽകിയ ഹൈ ബോൾ പാസ് ഗോവയുടെ പ്രതിരോധതാരം കൈകൊണ്ട് തട്ടിയകറ്റിയത് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. ഡയമന്റക്കോസ് പെനാൽറ്റി അനയാസം ഗോളാക്കി മാറ്റി. പിന്നാലെ വീണ്ടും ആക്രമണം തുടർന്നപ്പോൾ ഗോൾകീപ്പർ അർഷ്ദീപ് സിങ്ങിന്റെ പിഴവ് മുതലെടുത്ത് ഡയമന്റക്കോസ് ഗോളാക്കി മാറ്റി. അതോടെ ബ്ലാസ്റ്റേഴേസിന്റെ തിരിച്ചുവരവ് പൂർത്തിയായി.

ആ തിരിച്ചുവരവിലൂടെ ഗോവ നേരിട്ട ആഘാതം വർധിപ്പിക്കാൻ ലിത്വാനിയൻ താരം ഫിഡോർ സെറിൻച്ച് കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മൂന്ന് മത്സരങ്ങളുടെ തുടർ തോൽവിക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്. കൂടാതെ വിന്റർബ്രേക്കിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ജയം കൂടിയാണിത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More