Home> Sports
Advertisement

ISL : ബ്ലാസ്റ്റേഴ്സിന് ജയത്തിലേക്ക് മടങ്ങി വരണം: എതിരാളി ചെന്നൈയിൻ എഫ്സി; എപ്പോൾ, എവിടെ കാണാം?

ISL 2022-23 Kerala Blasters vs Chennayin FC Live Streaming : ഇന്ത്യൻ സമയം വൈകിട്ട് 7.30ന് കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ് സി മത്സരം

ISL : ബ്ലാസ്റ്റേഴ്സിന് ജയത്തിലേക്ക് മടങ്ങി വരണം: എതിരാളി ചെന്നൈയിൻ എഫ്സി; എപ്പോൾ, എവിടെ കാണാം?

ISL Kerala Blasters vs Chennayin FC Live : പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചെങ്കിലും ടീമിന്റെ പ്രകടനം താഴേക്കെന്നത് കേരള ബ്ലാസ്റ്റേഴ്സിനെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണെങ്കിലും ടീമിനുള്ളിൽ നിന്നും ലഭിക്കുന്നത് അത്രയ്ക്ക് ശുഭകരമായ വാർത്തയല്ല. പരിക്കും താരങ്ങളുടെ ഫോമില്ലാഴ്മയും ബഞ്ച് സ്ട്രെങ്ത് ഇല്ലാതായിരിക്കുന്നതുമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ സീസണിന്റെ അവസാന ഘട്ടത്തിൽ ബാധിച്ചിരിക്കുന്നത്. എന്നിരുന്നാലും പോരാട്ട വീര്യം ഒട്ടു കുറഞ്ഞിട്ടില്ലയെന്ന് ആരാധകരെ ബോധപ്പെടുത്താൻ വേണ്ടി ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതനത്ത് ചെന്നൈയിൻ എഫ് സിയെ നേരിടാൻ ഇറങ്ങുകയാണ്.

ബ്ലാസ്റ്റേഴ്സും ചെന്നൈയിനും

19 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്. അതിൽ എട്ട് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ബാക്കിയുള്ള ആറ് മത്സരങ്ങളിൽ സിഎഫ്സിയും ബ്ലാസ്റ്റേഴ്സ് അഞ്ച് വീതം ജയം നേടി. നിലവിലെ സീസണിൽ ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

ALSO READ : Kerala Blasters : കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി സഞ്ജു സാംസൺ; ഇന്ത്യൻ ക്രിക്കറ്റ് താരം കൊമ്പന്മാരുടെ ബ്രാൻഡ് അംബാസഡർ

കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സി മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?

വൈകിട്ട് 7.30നാണ് മത്സരം. കൊച്ചിൻ കലൂർ ജവഹർലാൽ നെഹ്രു അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും. കൂടാതെ ജിയോ സിനിമയിൽ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ മത്സരം സൗജന്യമായി കാണാൻ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More