Home> Sports
Advertisement

ഐഎസ്എല്‍ സീസണ്‍ ‍4: സികെ വീനിത് ഈ വര്‍ഷവും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും

ഐ.എസ്.എല്‍ സീസണ്‍ നാലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സി.കെ വിനീത് കളിക്കും. സി.കെ.വിനീതിനെ ടീമിൽ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു.

ഐഎസ്എല്‍ സീസണ്‍ ‍4: സികെ വീനിത് ഈ വര്‍ഷവും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും

കോഴിക്കോട്: ഐ.എസ്.എല്‍ സീസണ്‍ നാലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സി.കെ വിനീത് കളിക്കും. സി.കെ.വിനീതിനെ ടീമിൽ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു. 

വിനീതിനെക്കൂടാതെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനേയും ബ്ലാസ്‌റ്റേഴ്സ് നിലനിര്‍ത്തുകയും ചെയ്തു. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം നല്‍കണമെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു

നേരത്തെ, സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും ബ്ലാസ്‌റ്റേഴ്സ് പരിഗണിച്ചിരുന്നെങ്കിലും അവസാനം വിനീതിനെയും മെഹ്താബിനെയും നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. വരുന്ന പ്ലെയര്‍ ഡ്രാഫ്റ്റിലൂടെ ജിങ്കനെയും റിനോയെയും സ്വന്തമാക്കാനായിരിക്കും ബ്ലാസ്‌റ്റേഴ്‌സി​​ന്‍റെ ശ്രമം.

കഴിഞ്ഞ സീസണില്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളാണ്​ വിനീത്​ നേടിയത്. കൂടാതെ, ഫെഡറേഷന്‍ കപ്പ് കിരീടം ബെംഗളൂരു എഫ്.സിക്ക് നേടിക്കൊടുക്കുന്നതിലും വിനീതിന്‍റെ പങ്ക് നിര്‍ണായകമായി. ഫൈനലില്‍ മോഹന്‍ ബഗാനെതിരെ വിനീത് ഇരട്ട ഗോളുകളാണ് നേടിയത്.

Read More