ന്യൂഡൽഹി: കേരള ഒളിമ്പിക് അസോസിയേഷൻ (കെഒഎ) ഭരണസമിതി പിരിച്ചുവിട്ടു. ക്രമക്കേടുകളെ തുടർന്നാണ് നടപടി. 2013 ന് ശേഷം കെഒഎയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
കെഒഎയുടെ നിയന്ത്രണം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഏറ്റെടുത്തു.
നിലവിലെ ഭരണസമിതിക്ക് പകരമായി മറിയാമ്മ കോശി, വി.എൻ പ്രസൂദ്, ജി.വി പിള്ള, ടോണി ഡാനിയേൽ, വി.എ ഷിയാദ് എന്നിവരുൾപ്പെട്ട താൽക്കാലിക സമിതി നിലവിൽവന്നു. ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും ഐഒഎ നിർദേശിച്ചു.