Home> Sports
Advertisement

IPL Auction 2022 Live | 590 താരങ്ങൾ, 10 ടീമുകൾ, 48 മണിക്കൂർ ; അറിയാം ഐപിഎൽ താരലേലം എപ്പോൾ എവിടെ കാണാം?

IPL Auction 2022 Live ഇന്ന് തുടക്കമാകും. ഇന്ന് ഫെബ്രുവരി 12നും നാളെ 13നും വരെ നീണ്ട് നിൽക്കുന്ന മെഗാതാരലേലത്തിൽ 590 താരങ്ങളാണ് തങ്ങളുടെ ക്രിക്കറ്റ് ഭാവിക്കായി കാത്തിരിക്കുന്നത്.

IPL  Auction 2022 Live | 590 താരങ്ങൾ, 10 ടീമുകൾ, 48 മണിക്കൂർ ; അറിയാം ഐപിഎൽ താരലേലം എപ്പോൾ എവിടെ കാണാം?

IPL Auction 2022 Live Update : ദിവസങ്ങൾ നീണ്ട കണക്ക് കൂട്ടലുകൾ, ഇഷ്ടതാരങ്ങൾ എവിടേക്ക്, പ്രിയപ്പെട്ട ക്ലബ് സ്വന്തമാക്കാൻ പോകുന്ന കളിക്കാർ ആരൊക്കെ പൂരത്തിന് മുമ്പ് ആറാട്ടിന് കൊമ്പമാരെ തിരഞ്ഞെടുക്കുന്ന അതേ ആവേശത്തിൽ ഐപിൽ താരലേലം 2022 (IPL 2022 Mega Auction) ഇന്ന് തുടക്കമാകും. ഇന്ന് ഫെബ്രുവരി 12നും നാളെ 13നും വരെ നീണ്ട് നിൽക്കുന്ന മെഗാതാരലേലത്തിൽ 590 താരങ്ങളാണ് തങ്ങളുടെ ക്രിക്കറ്റ് ഭാവിക്കായി കാത്തിരിക്കുന്നത്. 

നിലവിലുള്ള എട്ട് ടീമുകൾക്ക് പുറമെ പുതിയ ടീമുകളായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സും അഹമ്മദബാദ് ഫ്രാഞ്ചൈസിയും പങ്കെടുക്കും. 228 ക്യാപ്ഡ് താരങ്ങളും 355 അൺക്യാപ്ഡ് താരങ്ങളുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 590 പേരുടെ പട്ടികയിൽ 370 പേർ ഇന്ത്യൻ താരങ്ങളും 220 പേർ വിദേശികളുമാണ്. അൽപസമയത്തിനകം ആരംഭിക്കുന്ന താരം ലേലം എവിടെ എപ്പോൾ എങ്ങനെ കാണാം, ഇതാം പൂർണമായ വിവരങ്ങൾ.

ALSO READ : IPL 2022 Auction | IPL താരലേലത്തിന് ശ്രീശാന്തും ; അന്തിമ പട്ടികയിൽ 590 താരങ്ങൾ

ഐപിഎൽ താരലേലം എവിടെ എപ്പോൾ എങ്ങനെ ലൈവ് ആയി കാണാം

IPL Auction Starting Time - ഇന്ന് ഫെബ്രുവരി 12നും നാളെ 13മായിട്ടാണ് താരം ലേലം നടക്കുക. ഇന്ത്യയുടെ പൂങ്കാവന നഗരമായ ബെംഗളൂരുവിൽ വെച്ചാണ് 10 ടീമുകൾ തങ്ങളുടെ അടുത്ത സീസണുകളിലേക്കുള്ള താരങ്ങൾ സ്വന്തമാക്കാൻ അണിനിരക്കുന്നത്. 

ഇന്ന് രാവിലെ 11 മണി മുതൽ ലേലം ആരംഭിക്കും. ഔദ്യോഗികമായി 11.30നും 12നമിടയിൽ ലേലം തുടങ്ങും. നാളെ ഫെബ്രുവരി 13ന് 11 മണിക്ക് തന്നെ ആരംഭിക്കും.

IPL Auction Live Streaming - സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിന്റെ ചാനലുകളിൽ ലേലം തത്സമയം കാണാൻ സാധിക്കുന്നത്. അതോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാൻ സാധിക്കും. 

2021 സീസൺ വരെയുള്ള എട്ട് ടീമുകൾക്ക് പുറമെ പുതാതിയ ഐപിഎല്ലിന്റെ ഭാഗമായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് ഗുജറാത്ത് ടൈറ്റൻസ് എന്നിവരും മെഗാതാരലേലത്തിൽ പങ്കെടുക്കും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More