Home> Sports
Advertisement

IPL Auction 2022 Live | ഐപിഎൽ താരലേലം; പ്രതീക്ഷ ആർപ്പിച്ച് ശ്രീശാന്ത് ഉൾപ്പെടെ 13 കേരള താരങ്ങൾ

IPL Mega Auction Live കേരള ക്രിക്കറ്റ് അസോസിയേഷന്റെ 13 താരങ്ങളിൽ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഉൾപ്പെടെ 11 മലയാളികളാണ് താരലേലത്തിന്റെ അന്തിമ പട്ടികയിൽ പ്രവേശിച്ചിരിക്കുന്നത്.

IPL Auction 2022 Live | ഐപിഎൽ താരലേലം; പ്രതീക്ഷ ആർപ്പിച്ച് ശ്രീശാന്ത് ഉൾപ്പെടെ 13 കേരള താരങ്ങൾ

IPL Auction 2022 Live Update : തങ്ങളുടെ ക്രിക്കറ്റ് ഭാവി കാത്ത് നിൽക്കുന്ന 590 ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ 13 കേരള താരങ്ങളാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ 13 താരങ്ങളിൽ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഉൾപ്പെടെ 11 മലയാളികളാണ് താരലേലത്തിന്റെ അന്തിമ പട്ടികയിൽ പ്രവേശിച്ചിരിക്കുന്നത്.

ശ്രീശാന്തിന് പുറമെ റോബിൻ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെ.എം അസിഫ്, ബേസിൽ തമ്പി, കേരള രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബി, ജലജ് സക്സേന, മിഥുൻ സുദേശൻ, റോഹൻ കുന്നുമ്മേൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മറ്റ് താരങ്ങൾ.

ഏകദേശം ഒരു ദശകത്തിന് ശേഷം ഐപിഎല്ലിന്റെ ഭാഗമാകാൻ അവസരം കാത്ത് നിൽക്കുകായണ് മലയാളികളുടെ ശ്രീ. 2013 വാതുവെപ്പ് വിവാദത്തിൽ വിലക്കും കേസും നേരിട്ട് അതിനെ എല്ലാം അതിജീവിച്ച് താൻ നിരപരാധിയാണെന്ന് തെളിയിക്കുക എന്ന് മാത്രമല്ല ക്രിക്കറ്റിൽ തനിക്ക് നഷ്ടമായതെല്ലാം തിരിച്ച പിടിക്കാൻ ശ്രമിക്കുകയാണ്. 

ALSO READ : IPL Auction 2022 Live | നാഥനില്ല കളരിക്ക് ഒരു നായകനെ വേണം!; ക്യാപ്റ്റൻമാരെ തേടി ഈ മൂന്ന് ഐപിഎൽ ടീമുകൾ

കഴിഞ്ഞ സീസണിലെ ലേലത്തിൽ താരത്തിന്റെ പേര് പട്ടികയിൽ ഇല്ലായിരുന്നു അതിൽ താരത്തിന്റെ നിരാശ വലിയ വാർത്തായായിരുന്നു. എന്നാൽ ആഭ്യന്തര മത്സരങ്ങളിൽ ഈ സീണിൽ വലിയ പങ്കാളിത്തമില്ലായിരുന്ന മലയാളി താരം ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയതും വലിയ വാർത്തയായിരുന്നു. 50 ലക്ഷം രൂപ അടിസ്ഥാന തുകയ്ക്കാണ് ശ്രീശാന്ത് താരലേലത്തിന് എത്തുന്നത്.

അതേസമയം താര ലേലം പുരോഗമിക്കുമ്പോൾ കേരളത്തിന്റെ അതിഥി താരമായ റോബിൻ ഉത്തപ്പയെ ചെന്നൈ സൂപ്പർ കിങ്സ് അടിസ്ഥാന തുകയായ 2 കോടിക്ക് സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ഉത്തപ്പ് സിഎസ്കെയുടെ ഓപ്പണറായിരുന്നു. കൂടാതെ മലയാളിയും കർണാടകയുടെ താരവുമായ ദേവദത്ത് പടിക്കല്ലിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 7.75 കോടിക്കാണ് റോയൽസ് മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ സ്വന്തമാക്കിയത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More