Home> Sports
Advertisement

IPL Auction 2022 Live Updates | ഇഷാൻ കിഷൻ ഏറ്റവും വിലയേറിയ താരം ; നിലനിർത്തി മുംബൈ ഇന്ത്യൻസ്

IPL Auction Live പഞ്ചാബ് കിങ്സും പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസ് പത്ത് കോടി വരെ മുംബൈയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.

IPL Auction 2022 Live Updates | ഇഷാൻ കിഷൻ ഏറ്റവും വിലയേറിയ താരം ; നിലനിർത്തി മുംബൈ ഇന്ത്യൻസ്

IPL Auction 2022 Live : ഐപിഎൽ 2022 ലെ ഏറ്റവും വിലയേറിയ താരമായി ഇഷാൻ കിഷൻ. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ താരത്തെ ഏറ്റവും ഉയർന്ന തുകയായ 15.25 കോടിക്ക് സ്വന്തമാക്കിയത്. 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ശ്രയസ് ഐയ്യരാണ് ഇതിന് മുമ്പ് ഏറ്റവും വിലയേറിയ താരം. 

പഞ്ചാബ് കിങ്സും പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസ്  പത്ത് കോടി വരെ മുംബൈയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. അവസാനം സൺറൈസേഴ്സ് ഹൈദരാബാദിനെയും മറികടന്ന് 15.25 കോടിക്ക് നിത അമ്പാനിയുടെ ടീം സ്വന്തമാക്കുകയായിരുന്നു. 

ALSO READ : Viral Video | IPL താരലേലത്തിനിടെ ലേല അവതാരകൻ കുഴഞ്ഞു വീണു; ഞെട്ടിത്തരിച്ച് ടീം ഉടമകൾ, വീഡിയോ വൈറലാകുന്നു

ഐപിഎൽ  താര ലേലത്തിൽ ഏറ്റവും ഉയർന്ന് തുക സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് കിഷൻ. യുവരാജിന്റെ 16 കോടിയും ദക്ഷിണാഫ്രക്കൻ താരം ക്രിസ് മോറിസിന്റെ 16.25 കോടിയും മാത്രമാണ് ഇഷാന് മറികടക്കാൻ സാധിക്കാഞ്ഞത്. 

ഐയ്യർക്ക് പുറമെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 10.75 കോടിക്ക് ഇന്ത്യൻ മീഡിയം പേസറും 2021 പർപ്പിൾ കാപ്പ് സ്വന്തമാക്കിയ ഹർഷാൽ പട്ടേലിനെയും ശ്രീലങ്കൻ സ്പിന്നർ വനിനിഡു ഹസറങ്കയും നേടി. കർണാകയുടെ മലയാളി താരം ദേവദത്ത് പടിക്കല്ലിനെ രാജസ്ഥാൻ റോയൽസ് 7.75 കോടി സ്വന്തമാക്കി. 

അതേസമയം ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, വൃദ്ധിമാൻ സാഹ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, സാം ബില്ലിങ്സ്, മാത്യു വെയ്ഡ്, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ-ഹസൻ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നാബി എന്നിവരെ ആരും സ്വന്തമാക്കൻ തയ്യറായില്ല. ഇവർക്ക് നാളെ വീണ്ടും ഒരുപ്രാവിശ്യം കൂടി അവസരം നൽകുന്നതാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More