Home> Sports
Advertisement

IPL 2022 : പിങ്ക് ജേഴ്സി എവിടെ? സ്റ്റാർ സ്പോർട്സിനെ ഓർമപ്പെടുത്തി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത

Sanju Samson's Wife സീസണിന് മുന്നോടിയായിട്ട് ഒരു ആനിമേഷൻ പരസ്യ വീഡിയോയിൽ സ്റ്റാർ സ്പോർട്സ് രാജസ്ഥാൻ ടീമിനെ ഒഴിവാക്കിയെന്ന് തെളിയിക്കുന്ന വിധമാണ് ചാരുലത ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.

IPL 2022 : പിങ്ക് ജേഴ്സി എവിടെ? സ്റ്റാർ സ്പോർട്സിനെ ഓർമപ്പെടുത്തി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത

അഹമദബാദ് : ഐപിഎൽ 2022ന്റെ ഫൈനലിൽ രാജസ്ഥാൻ റോയൽസ് പ്രവേശിച്ചതിന് പിന്നാലെ മത്സരങ്ങളുടെ സംപ്രേഷകരായ സ്റ്റാർ സ്പോർട്സിന് ഒരു ഓർമപ്പെടുത്തലുമായി ആർആർ നായകൻ സഞ്ജു സാംണിന്റെ ഭാര്യ ചാരുലത രമേഷ്. സീസണിന്റെ പ്രാരംഭഘട്ടത്തലെ സ്റ്റാർ സ്പോർട്സിന്റെ പരസ്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് ചാരുലത ടൂർണമെന്റിന്റെ സംപ്രേഷകരായ സ്റ്റാർ സ്പോർട്സ് എങ്ങനെയാണ് രാജസ്ഥാൻ റോയൽസിനെ അവഗണിച്ചിരുന്നതെന്നാണ് ചാരുലത തന്റെ ഇൻസ്റ്റാഗ്രം സ്റ്റോറിയിലൂടെ അറിയിച്ചിരിക്കുന്നത്. സീസണിന് മുന്നോടിയായിട്ട് ഒരു ആനിമേഷൻ പരസ്യ വീഡിയോയിൽ സ്റ്റാർ സ്പോർട്സ് രാജസ്ഥാൻ ടീമിനെ ഒഴിവാക്കിയെന്ന് തെളിയിക്കുന്ന വിധമാണ് ചാരുലതയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി. 

"ഐപിഎൽ 2022നായിട്ടുള്ള റേസ് മത്സരമെന്ന ആനിമേഷൻ വീഡിയോ സീസണിന്റെ ആദ്യ ദിവസം തന്നെ കാണാൻ ഇടയായി. എന്നാൽ അതിൽ എന്തുകൊണ്ട് പിങ്ക് ജേഴ്സി ഇല്ലാതായിയെന്ന് അത്ഭുതപ്പെടുത്തി" ചാരുലത ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രം സ്റ്റോറിയിൽ കുറിച്ചു. 

ALSO READ : IPL 2022 : എന്തായിരിക്കും ഗംഭീർ രാഹുലിനോട് പറഞ്ഞത്? ലഖ്നൗ പ്ലേ ഓഫിൽ പുറത്തായതിന് പിന്നാലെ ചർച്ചയാകുന്നു ഈ ചിത്രം

fallbacks

ഐപിഎൽ ട്രോഫി റേസിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന മുംബൈ ഇന്ത്യൻസിനെയും ചെന്നൈ സൂപ്പർ കിങ്സിനെയും സൂചിപ്പിക്കുന്ന നീല മഞ്ഞ ജേഴ്സികളാണ് വീഡിയോയിൽ ആദ്യം കാണിക്കുന്നത്. പിന്നാലെ ഒരു ട്രോഫി പോലും നേടാത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസ് കിങ്സ ഇലവൻ പഞ്ചാബ് നവാഗതരായ ഗുജറാത്ത് ടൈറ്റൻസ്, ലഖ്നൗ  സൂപ്പർ ജയ്ന്റ്സ് എന്നിവരുടെ സാദൃശങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിട്ടുണ്ട്. എന്നാൽ പ്രഥമ ഐപിൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന്റെ പ്രതീകം ആ വീഡിയോയിൽ ഇല്ല. 

എന്നാൽ അവയ്ക്കെല്ലാം മറുപടി എന്നോണമായി മലയാളി ക്യാപ്റ്റൻ നയിച്ച് ആർആർ 14 വർഷത്തിന് ശേഷം വീണ്ടും ഐപിഎല്ലിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് മെയ് 29ന് അഹമദബാദിൽ വെച്ച് നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളി. രാത്രി എട്ട് മണിക്കാണ് മത്സരം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More