Home> Sports
Advertisement

IPL 2020: കൊഹ്ലിപ്പടയ്ക്ക് വിജയത്തോടെ തുടക്കം

164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ Sunrisers Hyderabad ന് അവസാനം പിടിച്ചുനിൽക്കാൻ ആയില്ല. 153 റൺസിന് ആൾ ഔട്ട് ആകുകയായിരുന്നു.

IPL 2020: കൊഹ്ലിപ്പടയ്ക്ക് വിജയത്തോടെ തുടക്കം

ദുബായ് (Dubai): മലയാളി താരം ദേവ്ദത്തിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും കിടിലം ബാറ്റിങ്ങിൽ  റോയൽ  ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore) വിജയത്തോടെ തുടക്കം.  സൺ റൈസേഴ്സ് ഹൈദരാബാദിനെ (Sunrisers Hyderabad)10 റൺസിന് വീഴ്ത്തിയാണ് കൊഹ്ലിപ്പട ഇന്ന് വിജയശ്രീലാളിതരായത്. 

164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ Sunrisers Hyderabad ന് അവസാനം പിടിച്ചുനിൽക്കാൻ ആയില്ല.  153 റൺസിന് ആൾ ഔട്ട് ആകുകയായിരുന്നു.  മൂന്ന് വിക്കറ്റെടുത്ത ചാഹലാണ് കളിയിലെ താരം.  കളിയുടെ ഇടയ്ക്ക് Sunrisers Hyderabad അനായാസ ജയം നേടുമെന്ന് കരുതിയെങ്കിലും എല്ലാം മാറിമാറിയുകയായിരുന്നു.  

Also read: 36 പന്തിൽ 50, ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത യുവരാജ് ഈ എടപ്പാളുകാരനോ? 

121 റൺസിൽ നിൽക്കെ ബെയർസ്റ്റോയെ  ചാഹൽ ക്ലീൻ ബൌൾഡ് ആക്കിയതാണ് കളിയുടെ വഴിത്തിരിവിന് കാരണം.  തുടർന്ന് പ്രിയം ഗാർഗിനെ ശിവം ദുബെയും, വിജയ് ശങ്കറെ ചാഹലും മടക്കിയതോടെ കളി വഴിമുട്ടുകയായിരുന്നു.  ബാംഗ്ലൂരിനായി ചാഹൽ 3 വിക്കറ്റെടുത്തപ്പോൾ ശിവം ദുബെയും നവദീപ് സെയ്നിയും 2 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.  

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ വിജയത്തിന് ചുക്കാന് പിടിച്ചത് മലയാളി താരം ദേവ്ദത്ത് പടിക്കലും (Devdutt Padikkal) ആരോൺ ഫിഞ്ചും ചേർന്നാണ്.  ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 11 ഓവറിൽ 90 റൺസ് അടിച്ചു.  42 പന്തിൽ 56 റൺസ് എടുത്ത ദേവ്ദത്തിനെ വിജയ് ശങ്കറാണ് വീഴ്ത്തിയത്.  തൊട്ടുപിന്നാലെ അഭിഷേക് ശർമ്മ ഫിഞ്ചിനേയും വീഴ്ത്തുകയായിരുന്നു.  13 പന്തിൽ 14 റൺസ് ആയിരുന്നു കൊഹ്ലിയുടെ നേട്ടം.  

Also read: IPL 2020: ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്; ബാംഗ്ലൂർ മികച്ച സ്കോറിലേക്ക്  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക-  https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Read More