Home> Sports
Advertisement

ഐപിഎല്‍ 2019: ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്

നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടിരുന്ന അവര്‍ക്ക് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് നേടാനായത്.

ഐപിഎല്‍ 2019: ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആദ്യ തോല്‍വി. 37 റണ്‍സിനു മുംബൈയോടായിരുന്നു തോല്‍വി. ഈസീസണിലെ ചെന്നൈയുടെ ആദ്യ തോല്‍വിയായിരുന്നു.  

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 43 പന്തില്‍ 59 റണ്‍സ് നേടിയ സുര്യകുമാര്‍ യാദവാണ് ടോപ്‌ സ്കോറര്‍. 

മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. എട്ട് പന്തില്‍ 25 റണ്‍സെടുക്കുകയും രണ്ട് പേരെ പുറത്താക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ വിജയശില്‍പി. 

ആദ്യ ഓവര്‍ മുതല്‍ ചെന്നൈയ്ക്ക് കാലിടറി. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടിരുന്ന അവര്‍ക്ക് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് നേടാനായത്. 

58 റണ്‍സെടുത്ത കേദാര്‍ ജാദവിന് മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ഷെയ്ന്‍ വാട്‌സണ്‍ (5), അമ്പാട്ടി റായുഡു (0), സുരേഷ് റെയ്‌ന (16), എം.എസ് ധോണി (12), രവീന്ദ്ര ജഡേജ (1), ഡ്വെയ്ന്‍ ബ്രാവോ (8), ദീപക് ചാഹര്‍ (7), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഷാര്‍ദുള്‍ ഠാകൂര്‍ (1), മോഹിത് ശര്‍മ (0) എന്നിവര്‍ പുറത്താവാതെ നിന്നു.

ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ, ജഡേജ, ഇമ്രാന്‍ താഹിര്‍, മോഹിത് ശര്‍മ, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Read More