Home> Sports
Advertisement

ഐപിഎല്‍ 2019: പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ വീണ്ടും ഒന്നാമത്

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു.

ഐപിഎല്‍ 2019: പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ വീണ്ടും ഒന്നാമത്

ചെന്നൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാമതെത്തി. 22 റണ്‍സിനാണ് പഞ്ചാബിനെ ചെന്നൈ തോല്‍പിച്ചത്‌. 

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു.  മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ.  

തുടക്കത്തില്‍ തന്നെ ക്രിസ് ഗെയിലിനേയും മായങ്ക് അഗര്‍വാളിനേയും പുറത്താക്കിയ ഹര്‍ഭജന്‍ സിംഗാണ് കളിയിലെ താരം. സര്‍ഫറാസ് ഖാന്‍ 67ഉം ലോകേഷ് രാഹുല്‍ 55 ഉം റണ്‍സെടുത്തെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.

fallbacks

ഫാഫ് ഡു പ്‌ളെസ്സിസ് 54 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്ത ധോണി 23 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ, അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച് ചെന്നൈ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതായി.

Read More