Home> Sports
Advertisement

ഐ.പി.എല്‍ 2017: ലേലം അവസാനിച്ചു; 14.5 കോടിക്ക് ബെന്‍ സ്റ്റോക്സ് പുണെയില്‍, 12 കോടിയ്ക്ക് ട്യമല്‍ മില്‍സ് ബംഗളുരുവില്‍

ബംഗളുരു: ഐ.പി.എല്‍ പത്താം പതിപ്പിനായുള്ള താരലേലം അവസാനിച്ചു . ലേലത്തിൽ താരമായി ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റോക്സിനെ 14.5 കോടി രൂപക്ക് പുണെ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. 12 കോടിക്ക് ട്യമല്‍ മില്‍സിനെ ബംഗ്ലൂര്‍ സ്വന്തമാക്കി.

ഐ.പി.എല്‍ 2017: ലേലം അവസാനിച്ചു; 14.5 കോടിക്ക് ബെന്‍ സ്റ്റോക്സ് പുണെയില്‍, 12 കോടിയ്ക്ക് ട്യമല്‍ മില്‍സ് ബംഗളുരുവില്‍

ബംഗളൂരു: ഐ.പി.എല്‍ പത്താം പതിപ്പിനായുള്ള താരലേലം അവസാനിച്ചു. ലേലത്തിൽ താരമായി ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റോക്സിനെ 14.5 കോടി രൂപക്ക് പുണെ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. 12 കോടിക്ക് ട്യമല്‍ മില്‍സിനെ ബംഗ്ലൂര്‍ സ്വന്തമാക്കി.

ഹൈദരബാദും പൂണെയും തമ്മില്‍ ശക്തമായ മത്സരമാണ് ലേല കളത്തില്‍ സ്റ്റോക്സിനായി കാഴ്ചവെച്ചത്. 16 കോടിക്ക് ഇന്ത്യയുടെ മധ്യനിര താരം യുവരാജ് സിങ് വിറ്റുപോയതാണ് ഐ.പി.എല്‍ ലേല ചരിത്രത്തിലെ ഏറ്റവും വലിയ മോഹവില.

എട്ട് ടീമുകളാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നത്. 351 താരങ്ങള്‍ക്കു വേണ്ടിയാണ് ലേലം നടക്കുന്നത്. ഇതില്‍ ഏഴു പേര്‍ മലയാളികളാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (23കോടി10 ലക്ഷം), റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു (16കോടി 82.5 ലക്ഷം), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (21 കോടി 35 ലക്ഷം), കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് (19 കോടി 75 ലക്ഷം), മുംബൈ ഇന്ത്യന്‍സ് (11 കോടി 55.5 ലക്ഷം), സണ്‍റൈസസ് ഹൈദരാബാദ് (20 കോടി 90 ലക്ഷം), റൈസിംഗ് പൂനെ സൂപ്പര്‍ജയിന്റ്‌സ് (17 കോടി. 50 ലക്ഷം), ഗുജറാത്ത് ലയണ്‍സ് (14 കോടി 35 ലക്ഷം) എന്നിങ്ങനെയാണ് ഓരോ ടീമിന്റെയും കൈവശമുള്ള ലേലത്തുക.

ഐപിഎല്‍ ലേലത്തില്‍ നിന്ന്:

* മലയാളി താരം ബേസിൽ തമ്പി(അടിസ്ഥാന വില 10 ലക്ഷം)യെ 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയൺസ് സ്വന്തമാക്കി. 

* യുവതാരങ്ങളായ നവ്ദീപ് സെയ്നി, പവൻ സൂയൽ എന്നിവരെയും വാങ്ങാൻ ആളില്ല.

* 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന നാഥു സിങ് 50 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയൺസിൽ.

* 10 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ടി. നടരാജൻ മൂന്നു കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബിലേക്ക്.

* 10 ലക്ഷം രൂപമാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യൻ താരം അനികേത് ചൗധരി രണ്ടു കോടിയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ. താരത്തിനായി നടന്നത് വാശിയേറിയ ലേലം.

* യുവതാരങ്ങളായ മോഹിത് അഹ്‌ലാവത്ത് (അടിസ്ഥാന വില 10 ലക്ഷം), മൻവീന്ദർ ബിസ്‌ല, അബു നെച്ചീം (10 ലക്ഷം) എന്നിവരെയും വാങ്ങാൻ ആളില്ല.

* 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള അഫ്ഗാൻ താരം മുഹമ്മദ് ഷഹ്സാദിനെ ആരും വാങ്ങിയില്ല.

* ഇന്ത്യൻ താരം ഏകലവ്യ ദ്വിവേദി 75 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സൺറൈസേഴ്സിൽ. അടിസ്ഥാന വില 30 ലക്ഷം മാത്രം.

* മുംബൈയിൽനിന്നുള്ള ആദിത്യ താരെയെ 25 ലക്ഷം രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസ് സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷം രൂപ.

* യുവതാരം ശ്രീവത്സ് ഗോസ്വാമിയും വാങ്ങാൻ ആളില്ലാത്തവരുടെ പട്ടികയിൽ. അടിസ്ഥാന വില 10 ലക്ഷം.

* മലയാളത്തിന്‍റെ പുതിയ സെൻസേഷൻ വിഷ്ണു വിനോദിനെയും ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല. അടിസ്ഥാന വില 10 ലക്ഷം.

* ഇന്ത്യൻ യുവതാരങ്ങളിൽ ശ്രദ്ധേയനായ പ്രിയങ്ക് പഞ്ചലിനെയും ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല. അടിസ്ഥാന വില 10 ലക്ഷം.  

* ഇന്ത്യൻ താരങ്ങളായ പ്രവീൺ ദുബെ (അടിസ്ഥാന വില 10 ലക്ഷം), ശിവം ദുബെ (10 ലക്ഷം), മനൻ ശർമ (10 ലക്ഷം), റുഷ് ബി കലേറിയ (10 ലക്ഷം) എന്നിവരെയും ആരും വാങ്ങിയില്ല.

* ഇന്ത്യൻ യുവതാരം രാഹുൽ ടിവാട്യയെ 25 ലക്ഷം രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. അടിസ്ഥാന വില 10 ലക്ഷം മാത്രം.

* ഓസ്ട്രേലിയയ്ക്കെതിരായ പരിശീലന മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ യുവതാരം കൃഷ്ണപ്പ ഗൗതത്തിന് രണ്ടു കോടി രൂപ. 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഗൗതത്തെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ്.

* മറ്റൊരു അഫ്ഗാൻ താരമായ മുഹമ്മദ് നബിയെ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കി.

* ഏറെ പ്രതീക്ഷയോടെയെത്തിയ അഫ്ഗാൻ താരം അസ്ഗർ സ്റ്റാനിക്സായിയെയും ആദ്യഘട്ടത്തിൽ ആരും സ്വന്തമാക്കിയില്ല. അടിസ്ഥാന വില 30 ലക്ഷം രൂപ.

* ഇന്ത്യൻ താരങ്ങളായ ഉമാങ് ശർമ (അടിസ്ഥാന വില – 10 ലക്ഷം), പൃഥ്വി ഷാ (10 ലക്ഷം), അങ്കിത് ബാവ്നെ (10 ലക്ഷം), തന്മയ് അഗർവാൾ (10 ലക്ഷം), അക്ഷ്ദീപ് നാഥ് (10 ലക്ഷം) മഹിപാൽ ലോംറോർ (10 ലക്ഷം) എന്നിവരെയും ആദ്യഘട്ടത്തിൽ വാങ്ങാനാളില്ല.

* ഇന്ത്യൻ താരം പ്രഗ്യാൻ ഓജ (അടിസ്ഥാന വില – 30 ലക്ഷം), ഓസീസ് താരം ബ്രാഡ് ഹോഗ് (50 ലക്ഷം), ശ്രീലങ്കൻ താരം എൽ. സൻഡാകൻ (30 ലക്ഷം) എന്നിവരെയും വാങ്ങാൻ ആളില്ല.

* ദക്ഷിണാഫ്രിക്കൻ താരം കൈൽ ആബട്ടിനെയും വാങ്ങാൻ ആളില്ല. അടിസ്ഥാന വില 1.5 കോടി രൂപ. ന്യൂസീലൻഡ് താരം ഇഷ് സോധിയും വാങ്ങാൻ ആളില്ലാത്തവരുടെ പട്ടികയിൽ. അടിസ്ഥാന വില 30 ലക്ഷം.

*ഇന്ത്യൻ താരം ഇഷാന്ത് ശർമയെ ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല. അടിസ്ഥാന വില രണ്ടു കോടി.

* ഓസീസ് താരം മിച്ചൽ ജോൺസൻ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് തന്റെ പഴയ ടീമായ മുംബൈ ഇന്ത്യൻസിൽ.

* ഓസീസ് ബോളർ പാറ്റ് കുമ്മിൻസ് 4.5 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസിൽ. അടിസ്ഥാന വില 2 കോടി രൂപ.

* ലേലത്തിൽ താരമായി വീണ്ടും ഒരു ഇംഗ്ലീഷ് താരം. 50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ടൈമൽ മിൽസിന് ലഭിച്ചത് 12 കോടി രൂപ. ഐപിഎൽ ചരിത്രത്തിൽ ഒരു ബോളർക്കു ലഭിക്കുന്ന റെക്കോർഡ് തുകയ്ക്ക് മിൽസിനെ സ്വന്തമാക്കിയത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

* 1.5 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ന്യൂസീലന്‍ഡ് താരം ട്രെന്റ് ബൗൾട്ട് അഞ്ചു കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.

* ദക്ഷിണാഫ്രിക്കൻ ബോളർ കഗീസോ റബാഡ ഡൽഹി ഡെയർഡെവിൾസിലേക്ക്. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള റബാഡയെ അഞ്ചുകോടി രൂപയ്ക്കാണ് ഡൽഹി സ്വന്തമാക്കിയത്.</p>

* ഓസ്ട്രേലിയൻ താരം നഥാൻ കോൾട്ടർനീലിനെയും ആരും വാങ്ങിയില്ല. അടിസ്ഥാന വില ഒരു കോടി.

* ശ്രീലങ്കൻ താരം ദിനേഷ് ചണ്ഡിമലിനെയും ആരും വാങ്ങിയില്ല. അടിസ്ഥാനവില 50 ലക്ഷം.

* വെസ്റ്റ് ഇൻഡീസിന്റെ തന്നെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോൺസൻ ചാൾസിനെയും വാങ്ങാൻ ആളില്ല. അടിസ്ഥാനവില 30 ലക്ഷം.

* വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുറാൻ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് താരം.

* ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ, വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രേ ഫ്ലെച്ചർ എന്നിവരെയും ആരും വാങ്ങിയില്ല. ബെയർസ്റ്റോയുടെ അടിസ്ഥാന വില 1.5 കോടി.

* ഓസീസ് താരങ്ങളായ സീൻ ആബട്ടിനെയും ബെൻ ഡങ്കിനെയും വാങ്ങാനാളില്ല. ആബട്ടിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപ.

* ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സൻ ഡൽഹി ഡെയർ ഡെവിൾസിൽ. ഒരു കോടി രൂപയ്ക്കാണ് ഡൽഹി കിവീസ് താരത്തെ സ്വന്തമാക്കിയത്.

* പ്രതീക്ഷകൾ ശരിവച്ച് ലേലത്തിൽ താരമായി ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റോക്സിനെ 14.5 കോടി രൂപയ്ക്ക് പുണെ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്.

* മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനേയും ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.

* കഴിഞ്ഞ വർഷത്തെ ഐപിഎൽ താരലേലത്തിൽ വണ്ടർ കിഡ് ആയി മാറിയ ഇന്ത്യൻ യുവതാരം പവൻ നേഗി ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക്. 10 ലക്ഷം രൂപമാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന നേഗിയെ ഒരു കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്.

* ശ്രീലങ്കൻ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസ് ഡൽഹി ഡെയർഡെവിൾസിൽ. രണ്ടു കോടി രൂപയ്ക്കാണ് ഡൽഹി ശ്രീലങ്കൻ താരത്തെ സ്വന്തമാക്കിയത്.

* ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ കിങ്സ് ഇലവൻ പഞ്ചാബിലേക്ക്. രണ്ടു കോടി രൂപയ്ക്കാണ് പഞ്ചാബ് മോർഗനെ ടീമിലെടുത്തത്.

* മാർട്ടിൻ ഗപ്റ്റിൽ (ന്യൂസീലൻഡ്), ജേസൺ റോയി (ഇംഗ്ലണ്ട്), ഫൈസ് ഫൈസൽ (ഇന്ത്യ), റോസ് ടെയ്‌ലർ (ന്യൂസീലൻഡ്), സൗരഭ് തിവാരി (ഇന്ത്യ) എന്നിവരെ ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.

Read More