Home> Sports
Advertisement

Wow! ലോകകപ്പാവേശം മുടിയിലും!!

ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍!!

 Wow! ലോകകപ്പാവേശം മുടിയിലും!!

ക്രിക്കറ്റ് ലോകകപ്പിന്‍റെ  ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍!!

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെക്കാള്‍ മത്സരത്തിന്‍റെ ആവേശ൦ പ്രകടമാകുന്നത് ആരാധകരിലാണ് എന്നതാണ് മറ്റൊരു വാസ്തവം. ആ ആവേശത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഹെയര്‍ സ്റ്റൈളില്‍ വരുത്തിയ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശം പങ്കു വയ്ക്കുന്നത്. മുടിയില്‍ ലോകകപ്പ്‌ ട്രോഫി നിര്‍മ്മിച്ചും മൊട്ടതലയില്‍ പതാകയും ട്രോഫിയുമൊക്കെ വരച്ചുമാണ് അവരുടെ ആഘോഷങ്ങള്‍.

ക്രിക്കറ്റ് ലോക കപ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വ്യത്യസ്തമായ ആരാധകരുടെ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. അതേസമയം, ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 11 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂൺ 5നു സൗത്താ൦ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യയുടെ മത്സരങ്ങളെല്ലാം ആരംഭിക്കുന്നത്. 

ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ്‌ ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് ചിരവൈരികളായ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം. ജൂലൈ 14നു ലോഡ്സിലാണ് ഫൈനല്‍. 

 

 

 

Read More